Sub Lead

സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി

ജൂലൈ ആദ്യമാണ് സച്ചിനും മറ്റ് 18 എംഎല്‍എമാരും കലാപക്കൊടി ഉയര്‍ത്തിയത്. ഇതോടെ ഗെഹ്‌ലോട്ട് സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായി.

സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി
X

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിലെ പ്രതിസന്ധി അവസാനിക്കുന്നു. സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയില്‍ തിരിച്ചെത്തി. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റിന്റെ കോണ്‍ഗ്രസിലേക്കുള്ള മടക്കം. സച്ചിന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി കെ സി വേണുഗോപാല്‍ അറിയിച്ചു. സച്ചിന്‍ പൈലറ്റുമായി തുറന്ന ചര്‍ച്ച നടത്തുമെന്നും വേണുഗോപാല്‍ പറഞ്ഞു.

രാഹുലിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയ ശേഷം ഇതാദ്യമായാണ് സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രിയങ്ക ഗാന്ധിയും ചര്‍ച്ചയില്‍ ഭാഗമായി.

സച്ചിന്‍ പൈലറ്റിന് മേല്‍ വിമത എംഎല്‍എമാര്‍ തിരിച്ചു പോകാനുള്ള സമ്മര്‍ദ്ദം ശക്തമാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് നിര്‍ണായകമായ നീക്കം. ജൂലൈ ആദ്യമാണ് സച്ചിനും മറ്റ് 18 എംഎല്‍എമാരും കലാപക്കൊടി ഉയര്‍ത്തിയത്. ഇതോടെ ഗെഹ്‌ലോട്ട് സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായി.

Next Story

RELATED STORIES

Share it