Sub Lead

പ്രജ്ഞാ സിങ് ഠാക്കൂര്‍ ദേശസ്‌നേഹി, അവരെ കൈകാര്യംചെയ്തത് തീവ്രവാദിയെപ്പോലെ: രാംദേവ്

വെറും സംശയത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത ദേശസ്‌നേഹിയായ പ്രജ്ഞാ സിങ് ഠാക്കൂറിനെ തീവ്രവാദിയെ പോലെ ഒമ്പതു വര്‍ഷം തുറങ്കിലടച്ച് പീഡിപ്പിച്ചെന്നും ബാബ രാംദേവ് പറഞ്ഞു.

പ്രജ്ഞാ സിങ് ഠാക്കൂര്‍ ദേശസ്‌നേഹി, അവരെ കൈകാര്യംചെയ്തത് തീവ്രവാദിയെപ്പോലെ: രാംദേവ്
X

പറ്റ്‌ന: മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും വിവാദ ബിജെപി നേതാവുമായി സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറിനെ പിന്തുണച്ച് യോഗ ഗുഗു ബാബ രാംദേവ്. വെറും സംശയത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത ദേശസ്‌നേഹിയായ പ്രജ്ഞാ സിങ് ഠാക്കൂറിനെ തീവ്രവാദിയെ പോലെ ഒമ്പതു വര്‍ഷം തുറങ്കിലടച്ച് പീഡിപ്പിച്ചെന്നും ബാബ രാംദേവ് പറഞ്ഞു.

പറ്റ്‌നാ സാഹിബ് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനൊപ്പം എത്തിയതായിരുന്നു അദ്ദേഹം. ഒരാളെ സംശയത്തിന്റെ പേരില്‍ പിടികൂടി ഒമ്പത് വര്‍ഷത്തോളം ശാരീരകമായും മാനസികമായും ഉപദ്രവിക്കുകയും ചെയ്യുന്നത് കടുത്ത ക്രൂരതയാണ്. ഈ ക്രൂരതകളെല്ലാം സഹിച്ച്, ശാരീരികമായി തളര്‍ന്ന അവര്‍ക്ക് അര്‍ബുദം ബാധിച്ചു. അവര്‍ ഒരു തീവ്രവാദി ആയിരുന്നില്ല, ഒരു ദേശീയവാദിയായിരുന്നു. രാംദേവ് പറഞ്ഞു.

ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയായ പ്രജ്ഞാ സിങ് അടുത്തിടെ നടത്തിയ നിരവധി പരാമര്‍ശങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു.മുംബൈ പോലിസിന്റെ തീവ്രവാദി വിരുദ്ധവിഭാഗം (എടിഎസ്) തലവന്‍ ഹേമന്ത് കര്‍ക്കറെയെ താന്‍ ശപിച്ച് കൊന്നതാണെന്ന് അവര്‍ പറഞ്ഞിരുന്നു. കൂടാതെ, ബാബറി മസ്ജിദ് തകര്‍ത്തവരില്‍ താനും ഉള്‍പ്പെടുന്നെന്നും അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. ഈ രണ്ട് പ്രസ്താവനകളുടെ പേരിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it