Sub Lead

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി കെ പി അബ്ദുസ്സലാം മുസ്‌ല്യാര്‍ നിര്യാതനായി

വാര്‍ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടായിരുന്നു മരണം

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി കെ പി അബ്ദുസ്സലാം മുസ്‌ല്യാര്‍ നിര്യാതനായി
X
കണ്ണൂര്‍: ഇസ്‌ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമട വൈസ് പ്രസിഡണ്ടും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അധ്യക്ഷനുമായ ഉസ്താദ് പി കെ പി അബ്ദുസ്സലാം മുസ്‌ല്യാര്‍ കണ്ണൂരില്‍ നിര്യാതനായി. 86 വയസ്സായിരുന്നു. നിലവില്‍ സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടായിരുന്നു മരണം

1935ല്‍ കണ്ണൂര്‍ പാപ്പിനിശ്ശേരിയിലായിരുന്നു ജനനം.

പണ്ഡിതനും മുദരിസുമായിരുന്ന ചെറുകുന്ന് തെക്കുമ്പാട് സി കുഞ്ഞഹമ്മദ് മുസ്‌ല്യാരുടെയും പാപ്പിനിശ്ശേരി പൂവ്വംകുളം നഫീസയുടെയും മകനായി 1935 ജൂലൈ ഒന്നിനായിരുന്നു ജനനം. ചെറുകുന്ന് തെക്കുമ്പാട് ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക മതപഠനവും സ്‌കൂള്‍ പഠനവും.

പിതാവിന്റെ നേതൃത്വത്തില്‍ തെക്കുമ്പാട്ടെ ദര്‍സ് പഠനത്തിനും ചേര്‍ന്നിരുന്നു. മാടായി ബി.എം.എച്ച്.ഇ സ്‌കൂളില്‍ നിന്ന് എലിമെന്ററി പാസായ ശേഷം ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ല്യാര്‍ പ്രിന്‍സിപ്പലായിരിക്കെ പതിനെഞ്ചാം വയസില്‍ തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാം അറബിക് കോളജില്‍ ചേര്‍ന്നു. ശംസുല്‍ ഉലമയുടെ ശിക്ഷണത്തില്‍ ഉര്‍ദു ഭാഷയും സ്വയത്തമാക്കി.

1994 ജനുവരി എട്ടിന് സമസ്ത വിദ്യഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി അംഗമായ അബ്ദുസലാം മുസ്ലിയാര്‍ മെയ് 18നു സമസ്ത കേന്ദ്രമുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2009 മുതല്‍ 2013 വരെ വിദ്യാഭ്യാസ ബോര്‍ഡിന്റെ ജനറല്‍സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഭാര്യമാര്‍: കുഞ്ഞാമിന (വട്ടപ്പൊയില്‍), പരേതയായ എ കെ നഫീസ. മക്കള്‍: ഹന്നത്ത്, റഹ്മത്ത്, എ കെ അബ്ദുല്‍ബാഖി (സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി, ജാമിഅ അസ്അദിയ്യ വര്‍ക്കിങ് സെക്രട്ടറി, പാപ്പിനിശ്ശേരി ഹിദായത്ത് ഇംഗ്ലിഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍), ജുവൈരിയ, ഖലീല്‍റഹ്മാന്‍ (ദുബൈ), പരേതനായ ഹബീബുല്ല.

മരുമക്കള്‍: ഇ ടി അബ്ദുസലാം (ദുബൈ), അബ്ദുസലാം (കുവൈത്ത്), സനീന, പി.ടി.പി ഷഫീഖ്, ഫര്‍ഹാന (തളിപ്പറമ്പ്). സഹോദരങ്ങള്‍: ശാഹുല്‍ഹമീദ് ഹാജി, അബ്ദുല്ലക്കുഞ്ഞി.

Next Story

RELATED STORIES

Share it