Sub Lead

'ഭരണഘടന ഇന്ത്യയുടെ ആത്മാവ്'; വിദ്വേഷ പ്രചാരണത്തിനും വംശഹത്യ ആഹ്വാനങ്ങള്‍ക്കുമെതിരേ എസ്എസ്എ ദേശീയ കണ്‍വെന്‍ഷന്‍

മുന്‍ എംപി മൗലാന ഉബൈദുല്ല ഖാന്‍ ആസ്മി അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ എസ്എസ്എ ജനറല്‍ സെക്രട്ടറിയും എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റുമായ മുഹമ്മദ് ഷാഫി മോഡറേറ്ററായി

ഭരണഘടന ഇന്ത്യയുടെ ആത്മാവ്;  വിദ്വേഷ പ്രചാരണത്തിനും വംശഹത്യ  ആഹ്വാനങ്ങള്‍ക്കുമെതിരേ  എസ്എസ്എ ദേശീയ കണ്‍വെന്‍ഷന്‍
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആത്മാവായ ഭരണഘടനയെ സംരക്ഷിക്കാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാണെന്ന നിശ്ചയദാര്‍ഢ്യത്തിന്റെ വിളംബരമായിരുന്നു ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടന്ന 'വിദ്വേഷ പ്രചാരണത്തിനും വംശഹത്യാ ആഹ്വാനങ്ങള്‍ക്കും' എതിരെ സന്‍വിധാന്‍ സുരക്ഷാ ആന്ദോളന്റെ (എസ്എസ്എ) ദേശീയ കണ്‍വെന്‍ഷന്‍.

മുന്‍ എംപി മൗലാന ഉബൈദുല്ല ഖാന്‍ ആസ്മി അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ എസ്എസ്എ ജനറല്‍ സെക്രട്ടറിയും എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റുമായ മുഹമ്മദ് ഷാഫി മോഡറേറ്ററായി

ഫാദര്‍ സൂസൈ സെബാസ്റ്റ്യന്‍ (മുന്‍ വികാരി ജനറല്‍, ഡല്‍ഹി ആര്‍ച്ച് ബിഷപ്പ്), സുധീന്ദ്ര കുല്‍ക്കര്‍ണി (രാഷ്ട്രീയക്കാരന്‍, മാധ്യമ പ്രവര്‍ത്തകന്‍), ഹസ്രത്ത് സഹീര്‍ അബ്ബാസ് റിസ്‌വി (ഓള്‍ ഇന്ത്യ ഷിയ ലോ ബോര്‍ഡ് വൈസ് പ്രസിഡന്റ്), ഗുരു വിവേക് നാഥ് (ഭഗവാന്‍ വാല്‍മീകി ജന്‍ കല്യാണ്‍ പ്രസിഡന്റ്), ഫാദര്‍ ഡെന്‍സില്‍ ഫെര്‍ണാണ്ടസ് (ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍), തൗഖീര്‍ റാസ (രാഷ്ട്രീയക്കാരന്‍, ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ സ്ഥാപകന്‍), ഫാദര്‍ ബോസ്‌കോ (കൗണ്‍സിലര്‍ ലയോള കോളേജ്, വിജയവാഡ, എ.പി), ഭായി മന്‍ദീപ് സിംഗ് (സിഖ് രംഘ്രേത ചരിത്രകാരന്‍), ലാല്‍മണി പ്രസാദ് ( മുന്‍ എംപി, മുന്‍ യുപി മന്ത്രി),

ഡോ. അഖ്‌ലാഖ് (ബീഹാര്‍ മുന്‍ മന്ത്രി), ഭായി തേജ് സിംഗ് (അംബേദ്കര്‍ സമാജ് പാര്‍ട്ടി അധ്യക്ഷന്‍), സെയ്ദ് ഷാനവാസ് ഖാദ്രി (സാമൂഹിക പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, എഴുത്തുകാരന്‍),

അഡ്വ. ഭാനു പ്രതാപ് ( സുപ്രിം കോടതി അഭിഭാഷകനും രാഷ്ട്രീയ ജനഹിത് സംഘര്‍ഷ് പാര്‍ട്ടിയുടെ പ്രസിഡന്റും), മെഹ്‌റുന്നിസ ഖാന്‍ (വിമന്‍ ഇന്ത്യ മൂവ്‌മെന്റ്), യാസ്മിന്‍ ഫാറൂഖി (എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി), കൂടാതെ മറ്റ് നിരവധി സാമൂഹിക പ്രവര്‍ത്തകരും അഭിഭാഷകരും പത്രപ്രവര്‍ത്തകരും ഭരണഘടന ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമങ്ങളില്‍ എസ്എസ്എയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഐക്യദാര്‍ഢ്യവും സന്നദ്ധതയും പ്രകടിപ്പിച്ചു.

Next Story

RELATED STORIES

Share it