Sub Lead

'ബലമായി പിടിച്ച് കൊണ്ടു പോയി,കൊണ്ടു പോയത് സ്വപ്‌നയുടെ മൊഴിയെ കുറിച്ച് ചോദിക്കാന്‍';സ്വമേധയാ മൊഴി നല്‍കാനെത്തിയെന്ന വിജിലന്‍സ് വാദം തള്ളി സരിത്ത്

മൊഴിയെടുക്കാനുള്ള നോട്ടിസ് നല്‍കാനാണ് ഫ്‌ലാറ്റില്‍ പോയതെന്നും നോട്ടിസ് കൈപറ്റിയ ശേഷം സരിത്ത് സ്വമേധയാ കൂടെ വരികയായിരുന്നെന്നുമായിരുന്നു വിജിലന്‍സ് പറഞ്ഞത്

ബലമായി പിടിച്ച് കൊണ്ടു പോയി,കൊണ്ടു പോയത് സ്വപ്‌നയുടെ മൊഴിയെ കുറിച്ച് ചോദിക്കാന്‍;സ്വമേധയാ മൊഴി നല്‍കാനെത്തിയെന്ന വിജിലന്‍സ് വാദം തള്ളി സരിത്ത്
X
പാലക്കാട്: ലൈഫ് മിഷന്‍ കേസില്‍ സരിത്ത് സ്വമേധയാ മൊഴി നല്‍കാനെത്തിയതാണെന്ന വിജിലന്‍സ് വാദം തള്ളി സരിത്.ഫ്‌ലാറ്റില്‍ നിന്ന് തന്നെ ബലം പ്രയോഗിച്ച് പിടിച്ച് കൊണ്ട് പോകുകയായിരുന്നെന്നും, നോട്ടിസ് നല്‍കാതെയാണ് കൊണ്ട് പോയതെന്നും സരിത്ത് പറഞ്ഞു.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും സരിത്ത് പറഞ്ഞു.

പോലിസാണോ ഗുണ്ടകളാണോ തന്നെ പിടിച്ചുകൊണ്ടുപോകുന്നത് എന്ന് പോലും മനസിലായില്ല. വിജിലന്‍സ് ഓഫിസില്‍ എത്തിയപ്പോഴാണ് ആരാണ് പിടിച്ചുകൊണ്ടുപോയതെന്ന് മനസിലായത്. തന്റെ ഫോണ്‍ പിടിച്ചെടുത്തതായും സരിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

'ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ കസ്റ്റഡിയിലെടുക്കുന്നു എന്ന് പറഞ്ഞാണ് പിടിച്ചുകൊണ്ടുപോയത്. എന്നാല്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഒന്നും ചോദിച്ചില്ല. സ്വപ്‌ന ഇന്നലെ നല്‍കിയ മൊഴിയെ കുറിച്ചാണ് ചോദിച്ചത്. ആര് നിര്‍ബന്ധിച്ചിട്ടാണ് മൊഴി നല്‍കിയത് എന്ന് മാത്രമാണ് ചോദിച്ചത്.തുടര്‍ന്ന് 16ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അവര്‍ നോട്ടിസ് നല്‍കി. തന്റെ ജീവന് ഭീഷണിയുണ്ട്' സരിത്ത് പറഞ്ഞു.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ മൊഴിയെടുക്കാനാണ് സരിത്തിനെ കൊണ്ടുപോയതെന്നും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നുമായിരുന്നു വിജിലന്‍സ് സംഘം വിശദീകരിച്ചത്. മൊഴിയെടുക്കാനുള്ള നോട്ടിസ് നല്‍കാനാണ് ഫ്‌ലാറ്റില്‍ പോയതെന്നും നോട്ടിസ് കൈപറ്റിയ ശേഷം സരിത്ത് സ്വമേധയാ കൂടെ വരികയായിരുന്നെന്നുമായിരുന്നു വിജിലന്‍സ് പറഞ്ഞത്.

Next Story

RELATED STORIES

Share it