Sub Lead

സിഐഇആര്‍ മദ്‌റസകളില്‍ സ്‌കൗട്ട് യൂനിറ്റ് ആരംഭിക്കും

സിഐഇആര്‍ മദ്‌റസകളില്‍ സ്‌കൗട്ട് യൂനിറ്റ് ആരംഭിക്കും
X

പരപ്പനങ്ങാടി: സിഐഇആര്‍ മദ്‌റസകളില്‍ സ്‌കൗട്ട് യൂനിറ്റുകള്‍ ആരംഭിക്കുന്നു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ യുവജന വിഭാഗമായ ജെവൈസിയുടെ സഹകരണത്തോടെ കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് റിസര്‍ച്ച് കൗണ്‍സിലിനു കീഴിലുള്ള മദ്‌റസകളിലാണ് സ്‌കൗട്ട് യൂനിറ്റുകള്‍ ആരംഭിക്കുന്നത്. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം പരപ്പനങ്ങാടി മദ്‌റസ്സത്തുല്‍ ഇസ്‌ലാഹിയ്യയില്‍ നടന്നു. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ മര്‍ക്കസുദ്ദഅവ സംസ്ഥാന ജനറല്‍ സെക്രട്ടറി എം അഹ്മദ് കുട്ടി മദനി ഉദ്ഘാടനം നിര്‍വഹിച്ചു. സദ്‌വിചാരവും സദാചാരവും പരിശീലിക്കപ്പെട്ട് രാജ്യത്തിനും സമൂഹത്തിനും കുടുംബത്തിനും ഗുണമേകുന്ന നന്മയുടെ അടയാളങ്ങളായി തലമുറകളെ വാര്‍ത്തെടുക്കുന്നതില്‍ സ്‌കൗട്ട് പ്രസ്ഥാനം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും മദ്‌റസകളില്‍ ഇതിന് സാധ്യതകള്‍ ഏറേയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലുഷ്യം കാലത്തിന്റെ മുഖമുദ്രയായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന ലോകത്ത് സ്‌കൗട്ട് പ്രസ്ഥാനത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് കുട്ടികളെ ഇതിലേക്ക് പ്രചോദിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇ ഒ നാസര്‍ അധ്യക്ഷത വഹിച്ചു. സിഐഇആര്‍ സംസ്ഥാന കണ്‍വീനര്‍ എ ടി ഹസ്സന്‍ മദനി, ഇസിസിസി ജനറല്‍ സെക്രട്ടറി ഇ ഒ അബ്ദുല്‍ ഹമീദ്, ജെവൈസി സ്‌കൗട്ട് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ശബാബ്, ബീന എം ബി, നജാദുദ്ദീന്‍ ഹാദി, മിഥുന്‍, ശ്യാം ലാല്‍, പി വി പി അബ്ദുല്‍ ഗഫൂര്‍, അഫ്‌സല്‍ ഇബ്രാഹീം, മന്‍സൂറലി സംസാരിച്ചു.

ഫോട്ടോ: സിഐഇആര്‍ മദ്‌റസ്സകളില്‍ സ്‌കൗട്ട് യൂനിറ്റുകള്‍ ആരംഭിക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പരപ്പനങ്ങാടി മദ്‌റസ്സത്തുല്‍ ഇസ്‌ലാഹിയ്യയില്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ മര്‍ക്കസുദ്ദഅവ സംസ്ഥാന ജനറല്‍ സെക്രട്ടറി എം അഹ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്യുന്നു.


Next Story

RELATED STORIES

Share it