Sub Lead

മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന വിഷ പദാര്‍ഥങ്ങള്‍ അടങ്ങിയ കറി പൗഡറുകള്‍: സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപി ഐ

ഭക്ഷ്യ സുരക്ഷ കമ്മീഷണരുടെ കാര്യാലയത്തില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖ പ്രകാരമുള്ള വിവരങ്ങള്‍ ഗുരുതരമാണെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് നിമ്മി നൗഷാദ് . പ്രമുഖ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടെ വലിയ തോതില്‍ വിഷപദാര്‍ഥങ്ങള്‍ അടങ്ങിയ രാസവസ്തുക്കള്‍ ഉണ്ടെന്നാണ് രേഖ വ്യക്തമാക്കുന്നത്

മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന വിഷ പദാര്‍ഥങ്ങള്‍ അടങ്ങിയ കറി പൗഡറുകള്‍: സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപി ഐ
X

കൊച്ചി : മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന മായം കലര്‍ന്ന കറി പൗഡറുകള്‍ കമ്പോളത്തില്‍ വ്യാപകമാവുന്നത്തിനെതിരെ സംസ്ഥാന സര്‍ക്കരും ഭക്ഷ്യ സുരക്ഷാ വകുപ്പും കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് നിമ്മി നൗഷാദ് ആവശ്യപ്പെട്ടു.

ഭക്ഷ്യ സുരക്ഷ കമ്മീഷണരുടെ കാര്യാലയത്തില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖ പ്രകാരമുള്ള വിവരങ്ങള്‍ ഗുരുതരമാണ്. പ്രമുഖ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടെ വലിയ തോതില്‍ വിഷപദാര്‍ഥങ്ങള്‍ അടങ്ങിയ രാസവസ്തുക്കള്‍ ഉണ്ടെന്നാണ് രേഖ വ്യക്തമാക്കുന്നത്.ജനങ്ങളുടെ ആരോഗ്യത്തെ അപകടമായി ബാധിക്കുന്ന വിഷാശം കണ്ടെത്താന്‍ കൃത്യമായ അന്വേഷണം ജില്ലയില്‍ നടത്തണമെന്നും കര്‍ശനമായ നടപടി എടുക്കണമെന്നും നിമ്മി നൗഷാദ് ആവശ്യപ്പെട്ടു.

നിലവിലുള്ള ഭക്ഷ്യ സുരക്ഷാ നിയയമത്തിന്റെ പാളിച്ച മൂലം വിഷ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ ചെറിയ പിഴ അടച്ചു രക്ഷപ്പെടുകയും പിന്നീട് അതെ ഉത്പാദനം തുടരുകയും ചെയ്തു പോകുന്നു.ലാബ് റിപ്പോര്‍ട്ടുകള്‍ വരെ അട്ടിമറിച്ച വിവിധ സാഹചര്യങ്ങള്‍ വരെ നിരവധിയാണ്.സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷ പരിശോധനകള്‍ നടക്കുന്നത് കൂടുതലായി വ്യാപാര സ്ഥാപനങ്ങളിലാണ്. ഇത് കച്ചവടക്കാരെ പ്രയാസപ്പെടുത്തുന്നതിനപ്പുറം മാര്‍ക്കറ്റില്‍ മായം കുറക്കാന്‍ സഹായിക്കുന്നില്ല.

ജനങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലും അവരുടെ ആരോഗ്യത്തിലും സര്‍ക്കാരിന് കൃത്യമായ ഉത്തരവാദിത്തമുണ്ട്. അത് കൊണ്ട് തന്നെ നിയമങ്ങളുടെ പോരായ്മകള്‍ പരിഹരിച്ചു കൊണ്ടും കര്‍ശന നടപടികള്‍ എടുത്തും വിഷ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ഇല്ലാതാക്കാനുള്ള ഇടപെടല്‍ നടത്തണമെന്നും നിമ്മി നൗഷാദ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it