Sub Lead

ജാര്‍ഖണ്ഡിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐയ്ക്ക് ഉജ്വലവിജയം

ജാര്‍ഖണ്ഡിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐയ്ക്ക് ഉജ്വലവിജയം
X

റാഞ്ചി: ജാര്‍ഖണ്ഡ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐയ്ക്ക് ഉജ്വല വിജയം. ഒരു ജില്ലാ പഞ്ചായത്ത്, നാല് ബ്ലോക്ക് പഞ്ചായത്ത്, ഒരു വാര്‍ഡ് മെംബര്‍ ഉള്‍പ്പെടെ ആറ് സീറ്റുകള്‍ നേടി മികച്ച മുന്നേറ്റമാണ് എസ്ഡിപിഐ നടത്തിയത്. പാക്കൂര്‍ ജില്ലാ പഞ്ചായത്ത് എട്ടാം നമ്പര്‍ ഡിവിഷന്‍ നിന്ന് മല്‍സരിച്ച എസ് ഡിപിഐ സ്ഥാനാര്‍ഥി മൗലാനാ ഹന്‍ദല ഷെയ്ഖ് വമ്പിച്ച ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 7,178 വോട്ടാണ് ഹന്‍ദലയുടെ ഭൂരിപക്ഷം. ഹന്‍ദലയ്ക്ക് 10,561 വോട്ടുകള്‍ നേടാനായപ്പോള്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥിക്ക് ലഭിച്ചതാവട്ടെ 3,383 വോട്ടുകള്‍ മാത്രമാണ്.

എസ്ഡിപിഐ സംസ്ഥാന അഡ്‌ഹോക്ക് കമ്മിറ്റി അംഗം കൂടിയാണ് ഹന്‍ദല. കൂടാതെ നാല് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റികളിലേക്കും ഒരു ഗ്രാമപ്പഞ്ചായത്ത് വാര്‍ഡിലേക്കും എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ചില സീറ്റുകളിലും വിജയപ്രതീക്ഷയുണ്ടെന്ന് എസ്ഡിപിഐ നേതൃത്വം അറിയിച്ചു. ഇതോടെ രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ എസ്ഡിപിഐയ്ക്ക് ജനപ്രതിനിധികളായി. നേരത്തെ കേരള, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടിക്ക് ജനപ്രതിനിധികളുണ്ട്.

Next Story

RELATED STORIES

Share it