Sub Lead

ജാനകിക്കും നവീനും ഐക്യദാര്‍ഢ്യവുമായി എസ്എഫ് ഐയുടെ ഡാന്‍സ് മല്‍സരം

ജാനകിക്കും നവീനും ഐക്യദാര്‍ഢ്യവുമായി എസ്എഫ് ഐയുടെ ഡാന്‍സ് മല്‍സരം
X

കൊച്ചി: ആശുപത്രി വരാന്തയില്‍ വച്ച് യൂനിഫോമില്‍ നൃത്തം ചെയ്ത് വൈറലായ മെഡിക്കല്‍ വിദ്യാര്‍ഥികളായ ജാനകിയെയും നവീനെയും ആക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ സംഘപരിവാരം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ പിന്തുണയുമായി എസ്എഫ്‌ഐ. ജാനകിക്കും നവീനും ഐക്യദാര്‍ഢ്യവുമായി എസ്എഫ് കുസാറ്റ് (കൊച്ചിന്‍ യൂനിവേഴ്‌സിറ്റി) യൂനിറ്റാണ് ഡാന്‍സ് മല്‍സരവുമായി രംഗത്തെത്തിയിരിക്കുന്നത്. 'എന്തോ ഒരു പന്തികേട്' #step with ''rasputin'' against rascsim എന്നപേരില്‍ നടത്തുന്ന ഡാന്‍സ് മല്‍സരത്തിലേക്ക് തനിച്ചോ രണ്ടുപേരോ ഉള്ള ഡാന്‍സ് വീഡിയോ ചിത്രീകരിച്ച് അയക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. സൗഹൃദത്തിന്റെ ചടുല താളങ്ങള്‍ സ്‌നേഹം വിതച്ചു മുന്നേറട്ടെ..., വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചരണങ്ങളെ, ഒരൊറ്റ മനസ്സായി നേരിടാം എന്നാണ് പോസ്റ്ററിലുള്ളത്. ജാനകിയുടെയും നവീന്റെയും നൃത്തംവയ്ക്കുന്ന ഛായാചിത്രവും കൊടുത്തിട്ടുണ്ട്. റാസ്പുടിന്‍ എന്ന ഗാനത്തിന് ചുവടുകള്‍ വച്ച് ഒരു മിനുട്ടില്‍ താഴെയുള്ള വീഡിയോയാണ് അയക്കേണ്ടത്. ഏപ്രില്‍ 14 വരെ വീഡിയോ അയക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് SFI CUSAT ഇന്‍സ്റ്റാഗ്രാം സ്‌റ്റോറി ഹൈലൈറ്റ് ശ്രദ്ധിക്കുക. https://instagram.com/sficusat?igshid=1xhirg5l5vt3y എന്നും അറിയിച്ചിട്ടുണ്ട്. 1500 രൂപയാണ് സമ്മാനം പ്രഖ്യാപിച്ചിട്ടുള്ളത്. നവീനും ജാനകിയും ചെയ്ത 30 മിനുട്ട് ദൈര്‍ഘ്യമുള്ള നൃത്തം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് സംഘപരിവാരം ഇരുവരുടെയും മതം തിരഞ്ഞ് വിദ്വേഷപ്രചാരണം നടത്തിയത്. എന്തോ ഒരു പന്തികേട് തോന്നുന്നു എന്ന പരാമര്‍ശത്തോടെയാണ് ജാനകി ഓം കുമാറിന്റെയും നവീന്‍ റസാഖിന്റെയും പൂര്‍ണമായ പേര് സഹിതം വിദ്വേഷപ്രചാരണം നടത്തിയത്. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ വിമര്‍ശനം ഉയരുകയും എന്‍സിഎച്ച്ആര്‍ഒ, അതിജീവന കലാസംഘം എന്നിവ പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അതിനിടെ, സ്വകാര്യ എഫ്എമ്മിന്റെ പരിപാടിയില്‍ ഇരുവരും വീണ്ടും നൃത്തം ചെയ്ത് വിദ്വേഷപ്രചാരകര്‍ക്ക് കനത്ത മറുപടി നല്‍കിയിരുന്നു.

SFI's dance competition in solidarity with Janaki and Naveen

Next Story

RELATED STORIES

Share it