Sub Lead

കൊവിഡ് 19: മരണ നിരക്കിലാണ് ആശങ്കപ്പെടേണ്ടതെന്ന് കെജ്‌രിവാള്‍

ഡല്‍ഹിയിലെ മരണനിരക്ക് ലോകത്തിലെ മറ്റ് രാജ്യങ്ങളോട് താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് 19: മരണ നിരക്കിലാണ് ആശങ്കപ്പെടേണ്ടതെന്ന് കെജ്‌രിവാള്‍
X

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണത്തിലല്ല, കൊറോണ വൈറസ് ബാധ മൂലം സംഭവിച്ച മരണനിരക്കിനെക്കുറിച്ചാണ് ആശങ്കപ്പെടേണ്ടതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയിലെ മരണനിരക്ക് ലോകത്തിലെ മറ്റ് രാജ്യങ്ങളോട് താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

'ഡല്‍ഹിയില്‍ ഇപ്പോള്‍ കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 21 ലക്ഷത്തിനടുത്ത് പരിശോധനകളാണ് ഇതുവരെ നടത്തിയിരിക്കുന്നത്. മരണങ്ങളുടെ എണ്ണത്തിലാണ് ആശങ്ക വേണ്ടത്. അല്ലാതെ കൊവിഡ് ബാധിതരുടെ എണ്ണത്തിലല്ല. മൊത്തം ലോകവുമായി താരതമ്യപ്പെടുത്തിയാല്‍ ദില്ലിയിലെ കൊവിഡ് മരണനിരക്ക് വളരെ കുറവാണ്.' കെജ്‌രിവാള്‍ പറഞ്ഞു.

രാജ്യത്ത് പലയിടങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ കൊവിഡ് പരിശോധനയ്ക്കായി ഇവിടെ എത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 5264 പേരോളം ദില്ലിയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നുണ്ട്. വളരെ പ്രതിസന്ധി നിറഞ്ഞ സമയമാണിത്. കെജ്‌രിവാള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it