Sub Lead

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കുന്നതു വരെ മരിക്കില്ലെന്ന് പ്രഖ്യാപനം

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കുന്നതു വരെ മരിക്കില്ലെന്ന് പ്രഖ്യാപനം
X

കത്വ:തിരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ പ്രസംഗിക്കുന്നതിനിടെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ കഠ്വയില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ വേദിയിലുണ്ടായിരുന്ന നേതാക്കളെത്തി അദ്ദേഹത്തെ കസേരയിലേക്ക് ഇരുത്തി. പ്രസംഗം ആരംഭിച്ചപ്പോള്‍ മുതല്‍ ഖര്‍ഗെ അവശനായിരുന്നു. ഇതിനിടയിലാണ് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. നേതാക്കളുടെ സഹായത്തോടെ അദ്ദേഹം പ്രസംഗം തുടരാന്‍ ശ്രമിച്ചുവെങ്കിലും, വീണ്ടും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങി.

ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ പോരാടുമെന്ന് ഖര്‍ഗെ പറഞ്ഞു. ''എനിക്ക് 83 വയസ്സായി, പക്ഷേ വേഗം മരിക്കുമെന്ന് കരുതേണ്ട. മോദിയെ അധികാരത്തില്‍ നിന്ന് താഴെ ഇറങ്ങുന്നത് വരെ താന്‍ ജീവനോടെ ഉണ്ടാകും.'' പ്രസംഗ വേദിയിലേക്ക് തിരികെയെത്തിയ ഖര്‍ഗെ പറഞ്ഞു.






Next Story

RELATED STORIES

Share it