Sub Lead

തിരഞ്ഞെടുപ്പ് റാലിക്കിടെ നിതീഷ് കുമാറിനെതിരെ വീണ്ടും ചെരിപ്പേറ്; നാലു പേര്‍ അറസ്റ്റില്‍

മുസഫര്‍പൂരിലെ സക്രയില്‍ തിരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിനു ശേഷം ഹെലിക്കോപ്ടറിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രതിഷേധക്കാര്‍ ചെരിപ്പെറിഞ്ഞത്.

തിരഞ്ഞെടുപ്പ് റാലിക്കിടെ നിതീഷ് കുമാറിനെതിരെ വീണ്ടും ചെരിപ്പേറ്; നാലു പേര്‍ അറസ്റ്റില്‍
X

പാറ്റ്‌ന: ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ പ്രതിഷേധക്കാരുടെ ചെരിപ്പേറ്. മുസഫര്‍പൂരില്‍ തിരഞ്ഞടുപ്പ് റാലിക്കിടെയാണ് ചെരിപ്പേറുണ്ടായത്. സംഭവത്തില്‍ നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലി തടസപ്പെടുത്തിയതിനാണ് പോലിസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്. മുസഫര്‍പൂരിലെ സക്രയില്‍ തിരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിനു ശേഷം ഹെലിക്കോപ്ടറിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രതിഷേധക്കാര്‍ ചെരിപ്പെറിഞ്ഞത്. എന്നാല്‍, ചെരുപ്പ് ദേഹത്ത് കൊണ്ടില്ല. ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നിതീഷ്‌കുമാറിനെതിരേ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സമാനസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

നേരത്തേ ലാലുപ്രസാദ് യാദവിന് വേണ്ടി മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാരോട് ക്ഷുഭിതനായ നിതീഷ് തനിക്ക് നിങ്ങള്‍ വോട്ട് ചെയ്തില്ലെങ്കിലും കുഴപ്പമില്ലെന്നു പ്രതികരിച്ചിരുന്നു. സക്രയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ നടന്ന പ്രസംഗത്തിനിടെ നിതീഷ്‌കുമാര്‍ പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിക്കെതിരേ ശക്തമായി ആഞ്ഞടിച്ചു. ആര്‍ജെഡി കള്ള വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ വഞ്ചിക്കുകയാണെന്നാരോപിച്ച നിതീഷ് കുമാര്‍ തിരഞ്ഞെടുപ്പിന് ശേഷം ജനങ്ങളെ ആര്‍ജെഡി പറ്റിക്കുമെന്നും പറഞ്ഞു. താനും തന്റെ സഖ്യവും ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പിനു ശേഷം യാഥാര്‍ഥ്യമാക്കുമെന്നും നിതീഷ് അവകാശപ്പെട്ടു.


Next Story

RELATED STORIES

Share it