- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സോളിസിറ്റര്‍ ജനറല്‍ നിലപാട് തിരുത്തി പരസ്യമായി മാപ്പ് പറയണം: കെയുഡബ്ല്യുജെ
പ്രധാനമന്ത്രി, കേന്ദ്ര നിയമ മന്ത്രി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, അറ്റോര്‍ണി ജനറല്‍ എന്നിവര്‍ക്കു പരാതി നല്‍കും
തിരുവനന്തപുരം: സിദ്ദീഖ് കാപ്പന്‍ കേസില്‍ സുപ്രിംകോടതിയില്‍ യൂനിയനെതിരേ നടത്തിയ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പിന്‍വലിക്കണമെന്നും പരമോന്നത നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനു പരസ്യമായി മാപ്പ് പറയണമെന്നും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ആവശ്യപ്പെട്ടു. രാജ്യത്തുതന്നെ ഏറ്റവും സുസംഘടിതവും വ്യവസ്ഥഥാപിതവുമായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തക സംഘടനയായ കേരള പത്രപ്രവര്‍ത്തക യൂനിയനെതിരേ കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തില്‍ പരമോന്നത കോടതിയില്‍ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്താന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഉന്നത നീതിന്യായ പ്രതിനിധി തയ്യാറായത് സുപ്രധാന വിഷയങ്ങള്‍ പോലും എത്ര അനവധാനതയോടെയാണു ബന്ധപ്പെട്ടവര്‍ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഉദാഹരണമാണ്.
സിദ്ദീഖ് കാപ്പന് മെച്ചപ്പെട്ട ചികില്‍സ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി ഉത്തര്‍പ്രദേശ് സര്‍ക്കാറിന് അയച്ച കത്തില്‍പോലും കെയുഡബ്ല്യജെയുടെ അഭ്യര്‍ഥന കൂടി പരിഗണിച്ചാണ് കത്തെഴുതുന്നതെന്നു വ്യക്തമാക്കുന്നുണ്ട്. യൂനിയന്റെ ചില ശത്രുക്കള്‍ പറഞ്ഞുനടക്കുന്ന കഥകള്‍ മുമ്പ് കാപ്പന്‍ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനു വേണ്ടി സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചതു തുഷാര്‍ മേത്തയാണ്. ആറു പതിറ്റാണ്ടിലേറെയായി മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ നടപ്പാക്കുന്ന പത്രപ്രവര്‍ത്തക ആരോഗ്യപദ്ധതിയും പെന്‍ഷന്‍ പദ്ധതിയും രാജ്യത്തെ തന്നെ മാതൃകാ പദ്ധതികളാണ്. കേരള സര്‍ക്കാര്‍ മാധ്യമ രംഗത്ത് നടപ്പാക്കുന്ന ഏതു പരിപാടിയും യൂണിയന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ഇന്ത്യയില്‍ പത്രപ്രവര്‍ത്തകരുടെ ഉടമസ്ഥതയിലുള്ള ആദ്യ പ്രസ് ക്ലബിന് കൊച്ചിയില്‍ തുടക്കമിട്ടതും കെയുബ്ല്യുജെ ആണ്.
കേരളത്തിലെ വര്‍ക്കിങ് ജേണലിസ്റ്റുകളുടെ ഏക സംഘടനയായ കെയുബ്ല്യുജെയില്‍ 3500ഓളം അംഗങ്ങള്‍ ഇപ്പോള്‍ത്തന്നെയുണ്ട്. അംഗങ്ങളല്ലാത്ത ആയിരത്തിലേറെ പേര്‍ യൂനിയനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ മാധ്യമ പ്രവര്‍ത്തകരുടെ വേതന വ്യവസ്ഥയ്ക്കു നിലവിലുള്ള മജീതിയ വേജ് ബോര്‍ഡിനായി കെയുഡബ്ല്യുജെ നേതൃത്വത്തില്‍ സുപ്രിംകോടതിയില്‍ നടന്ന ഐതിഹാസികമായ നിയമപോരാട്ടം അഭിഭാഷക സുഹൃത്തുക്കളോടോ മാധ്യമ പ്രവര്‍ത്തകരോടോ മേത്ത ചോദിച്ചറിയണം.
തുഷാര്‍ മേത്തയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, അറ്റോര്‍ണി ജനറല്‍ എന്നിവര്‍ക്കു പരാതി സമര്‍പ്പിക്കുമെന്ന് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റജി, ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷ് എന്നിവര്‍ അറിയിച്ചു.
Solicitor General should change his position and apologize: KUWJ
RELATED STORIES
യുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര്‍ മരിച്ചു
2 Nov 2024 11:08 AM GMTനെയ്മറും എന്‍ഡ്രിക്കും ഇല്ലാതെ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത ടീം; ...
2 Nov 2024 10:00 AM GMTഫലസ്തീനികള്‍ സ്വാതന്ത്ര്യ സമരസേനാനികളെന്ന് പത്രം; നടപടിക്കൊരുങ്ങി...
2 Nov 2024 8:07 AM GMTബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശി തരൂര്‍; വിദേശകാര്യ മന്ത്രി...
2 Nov 2024 7:46 AM GMTമധ്യപ്രദേശില്‍ പത്ത് ആനകള്‍ ചെരിഞ്ഞു; പോസ്റ്റ്മോര്‍ട്ടം തടസപ്പെടുത്തി ...
2 Nov 2024 6:50 AM GMT