Sub Lead

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയക്കും രാഹുലിനുമെതിരെ കുറ്റപത്രം നല്‍കി ഇഡി

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയക്കും രാഹുലിനുമെതിരെ കുറ്റപത്രം നല്‍കി ഇഡി
X

ന്യൂഡല്‍ഹി:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സാം പിത്രോദക്കും സുമന്‍ ദുബെയ്ക്കുമെതിരെ ഇഡി കുറ്റപത്രം നല്‍കി. കുറ്റപത്രത്തിന്റെ വിശദമായ പരിശോധന ഏപ്രില്‍ 25ന് നടക്കുമെന്ന് റോസ് അവന്യു കോടതിയിലെ പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്നെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ അന്നേദിവസം കേസ് ഡയറി അടക്കമുള്ള രേഖകളുമായി ഹാജരാവണം. കേസിലെ വിഷയമായ 661 കോടി രൂപയുടെ സ്വത്ത് ഏറ്റെടുക്കാന്‍ ശനിയാഴ്ച്ച ഇഡി നോട്ടിസ് പുറത്തിറക്കിയിരുന്നു. ഡല്‍ഹി, മുംബൈ, ലഖ്‌നോ എന്നിവിടങ്ങളിലെ കെട്ടിടങ്ങളാണ് ഇഡി ഏറ്റെടുക്കാന്‍ പോവുന്നത്.

സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി നല്‍കിയ പരാതിയിലെ കേസാണ് നാഷണല്‍ ഹെറാള്‍ഡ് കേസ് എന്ന് അറിയപ്പെടുന്നത്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന്, 2000 കോടി രൂപയുടെ സ്വത്തുള്ള അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നത്. അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡാണ് നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്നത്. 2010ല്‍ അഞ്ചു ലക്ഷം രൂപ മൂലധനം കൊണ്ടു രൂപീകരിച്ച യങ് ഇന്ത്യ എന്ന കമ്പനി കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് കമ്പനിയെ കൈവശപ്പെടുത്തിയെന്നാണ് പരാതി.

Next Story

RELATED STORIES

Share it