Big stories

വ്യോമപരിധി ലംഘിച്ച് ഉത്തരകൊറിയന്‍ ഡ്രോണുകള്‍; വെടിവച്ച് തുരത്തിയെന്ന് ദക്ഷിണ കൊറിയ

വ്യോമപരിധി ലംഘിച്ച് ഉത്തരകൊറിയന്‍ ഡ്രോണുകള്‍; വെടിവച്ച് തുരത്തിയെന്ന് ദക്ഷിണ കൊറിയ
X

സോള്‍: വ്യോമാതിര്‍ത്തി ലംഘിച്ച് പറന്ന ഉത്തര കൊറിയയുടെ ഡ്രോണുകള്‍ക്ക് നേരേ ദക്ഷിണ കൊറിയ വെടിയുതിര്‍ത്തു. ദക്ഷിണ കൊറിയയുടെ അതിര്‍ത്തിക്കുള്ളിലൂടെ ഉത്തര കൊറിയയുടെ അഞ്ച് ഡ്രോണുകളാണ് പറന്നത്. ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ഡ്രോണുകളെ വെടിവച്ച് തുരത്തിയെന്ന് ദക്ഷിണ കൊറിയന്‍ വ്യോമസേന വ്യക്തമാക്കി. ഒരു ഡ്രോണിനെ വെടിവച്ച് വീഴ്ത്തി. അഞ്ചുവര്‍ഷത്തിനിടെ ആദ്യമായാണ് ഉത്തര കൊറിയന്‍ ഡ്രോണുകള്‍ ദക്ഷിണ കൊറിയയുടെ വ്യോമാതിര്‍ത്തി ലംഘിക്കുന്നത്.

ഉത്തരകൊറിയയുടെ നടപടി അങ്ങേയറ്റം പ്രകോപനപരമാണെന്ന് ദക്ഷിണ കൊറിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പ്രതികരിച്ചു. ഡ്രോണുകളില്‍ ഒരെണ്ണം ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോള്‍ നഗരത്തിന് സമീപമുള്ള വ്യോമമേഖല വരെയെത്തി. സംഭവത്തെത്തുടര്‍ന്ന് ഇഞ്ചിയോണ്‍, ഗിംപോ വിമാന ത്താവളങ്ങളുടെ പ്രവര്‍ത്തനം ഒരുമണിക്കൂര്‍ സമയത്തേക്ക് നിര്‍ത്തിവച്ചു. ആക്രമണ ഹെലികോപ്റ്ററുകള്‍ 100 റൗണ്ട് വെടിയുതിര്‍ത്തു. എന്നാല്‍, ഉത്തരകൊറിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണവും ലഭിക്കേണ്ടതുണ്ട്.

ദക്ഷിണ കൊറിയയില്‍ മേഖലയില്‍ നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനങ്ങളിലൊന്നായ കെഎ1 ലൈറ്റ് അറ്റാക്ക് വിമാനം ടേക്ക്ഓഫിനിടെ തകര്‍ന്നുവീണെങ്കിലും രണ്ട് പൈലറ്റുമാരും സുരക്ഷിതമായി രക്ഷപ്പെട്ടതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉത്തരകൊറിയന്‍ ഡ്രോണ്‍ വിമാനങ്ങള്‍ക്കെതിരായ നടപടികളുടെ ഭാഗമായി ഉത്തരകൊറിയയിലെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ചിത്രീകരിക്കാന്‍ ദക്ഷിണ കൊറിയ അതിര്‍ത്തിക്കടുത്തും അപ്പുറത്തും നിരീക്ഷണം നടത്തിയതായും റിപോര്‍ട്ടുണ്ട്.

Next Story

RELATED STORIES

Share it