Sub Lead

കർണാടകത്തിൽ മൂന്നു വിമത എംഎൽഎമാരെ അയോ​ഗ്യരാക്കി

വിമതരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും സ്പീക്കര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി

കർണാടകത്തിൽ മൂന്നു വിമത എംഎൽഎമാരെ അയോ​ഗ്യരാക്കി
X

ബെംഗളുരു: കര്‍ണാടകയില്‍ മൂന്നു വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. കോണ്‍ഗ്രസിന്റെ രണ്ടും​ കെപിജെപിയുടെ വിമത എംഎല്‍എമാരെയാണ് അയോഗ്യരാക്കിയത്. കോണ്‍ഗ്രസ് വിമത എംഎല്‍എമാരായ രമേശ് ജര്‍ക്കിഹോള്ളി,​ മഹേഷ് കൂമത്തൊല്ലി,​ കെപിജെപിയുടെ ആര്‍ ശങ്കര്‍ എന്നിവരെയാണ് സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയത്. വിമതരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും സ്പീക്കര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി

കോൺ​ഗ്രസ് വിമതരെ അയോ​ഗ്യരാക്കുന്നതിന് മുമ്പ് സ്വതന്ത്രനായ ആർ ശങ്കറിനെയാണ് ആദ്യം അയോ​ഗ്യനാക്കിയത്. നേരത്തെ ബിജെപിക്ക് പിന്തുണയറിയിച്ച് അദ്ദേഹം ​ഗവർണറെ കണ്ടിരുന്നു.

അതേസമയം വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്ന നടപടികള്‍ അവസാനിക്കുന്നതുവരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ബിജെപിക്ക് കൂടുതല്‍ അംഗബലം നേടിയതിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുമാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര നേതൃത്വത്തിന്റെ അനുവാദത്തോടെയാണ് ഇങ്ങനെയൊരു നീക്കത്തിന് ബിജെപി മുതിരുന്നതെന്നാണ് സൂചന.മാത്രമല്ല, ബിജെപിയുടെ ചില എംഎല്‍എമാരെ സ്വാധീനിക്കുന്നതിനുള്ള നീക്കങ്ങള്‍ മറുപക്ഷം നടത്തുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷിതമായ അംഗബലം ഉറപ്പിച്ച ശേഷം സര്‍ക്കാര്‍ രൂപീകരിക്കുന്നതാകും നല്ലതെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

Next Story

RELATED STORIES

Share it