Sub Lead

ഹാരിസണെതിരേ ഭൂമിക്ക് വേണ്ടിയുള്ള സമരം: ആറ്റുപുറമ്പോക്കില്‍ വീട് നിര്‍മിച്ച് നല്‍കാന്‍ സാധിക്കില്ലെന്ന് കലക്ടര്‍

അപകടസാധ്യതയുള്ളതിനാലാണ് ഇവിടെ സ്ഥലം അനുവദിക്കാനാവാത്തത് എന്നാണ് കലക്ടര്‍ പറയുന്നത്. ഇവരെ പുനരധിവാസിപ്പിക്കാനായി മറ്റു സ്ഥലം കണ്ടെത്തുമെന്നും കലക്ടര്‍ അറിയിച്ചു

ഹാരിസണെതിരേ ഭൂമിക്ക് വേണ്ടിയുള്ള സമരം: ആറ്റുപുറമ്പോക്കില്‍ വീട് നിര്‍മിച്ച് നല്‍കാന്‍ സാധിക്കില്ലെന്ന് കലക്ടര്‍
X

കോട്ടയം: ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് ഹാരിസണെതിരേ സമരം നടത്തുന്ന കോട്ടയം മുറിക്കല്ലുംപുറത്തെ കുടുംബംങ്ങള്‍ക്ക് ആറ്റുപുറമ്പോക്കില്‍ തന്നെ വീട് നിര്‍മിച്ച് നല്‍കാന്‍ സാധിക്കില്ലെന്ന് ജില്ല കലക്ടര്‍ പി കെ ജയശ്രീ പറഞ്ഞു. അപകടസാധ്യതയുള്ളതിനാലാണ് ഇവിടെ സ്ഥലം അനുവദിക്കാനാവാത്തത് എന്നാണ് കലക്ടര്‍ പറയുന്നത്. ഇവരെ പുനരധിവാസിപ്പിക്കാനായി മറ്റു സ്ഥലം കണ്ടെത്തുമെന്നും ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും കലക്ടര്‍ അറിയിച്ചു. എന്നാല്‍ ഹാരിസണിന്റെ കയ്യേറ്റം ഒഴിപ്പിച്ച് വീട് നല്‍കണമെന്നാണ് സമരക്കാര്‍ പറയുന്നത്.

53 കുടുംബങ്ങളാണ് മുറിക്കല്ലുംപുറത്ത് ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്നത്. ആറ്റുപുറമ്പോക്കില്‍ താമസിക്കുന്ന ഇവരെ കുടിയിറക്കി കയ്യേറ്റം നടത്താന്‍ ഹാരിസണ്‍ ശ്രമം നടത്തിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിരോധമാണ് ഈ കുടുംബങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഉരുള്‍പ്പൊട്ടലിനെ തുര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഇവരുടെ വീടുകള്‍ തകര്‍ന്നടിഞ്ഞു. ഇതോടെയാണ് മറ്റൊരിടത്തേക്ക് ഇവരെ മാറ്റി പാര്‍പ്പിക്കാനുള്ള നീക്കം ജില്ല ഭരണകൂടം ഊജ്ജിതമാക്കിയത്.ഹാരിസണ്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ആറ്റുപുറമ്പോക്കിന് സമീപത്തുണ്ട്. ഈ ഭൂമി ഏറ്റെടുത്ത് നല്‍കണമെന്നാണ് സമരം ചെയ്യുന്ന കുടുംബങ്ങള്‍ പറയുന്നത്. എന്നാല്‍ അത് അത്ര എളുപ്പം സാധിക്കില്ലെന്നാണ് ജില്ല ഭരണകൂടത്തിന്റെ വാദം. സമരക്കാര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള തീരുമാനം എളുപ്പത്തില്‍ നടപ്പാകില്ല.

Next Story

RELATED STORIES

Share it