Sub Lead

കോട്ടക്കലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കോട്ടക്കലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു
X

മലപ്പുറം: കോട്ടക്കലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു. കോട്ടക്കല്‍ ചെനക്കല്‍ സ്വദേശി പൂക്കയില്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് അഫ്‌ലഹ്(12) ആണ് മരിച്ചത്. വ്യാഴാഴ്ചകൂട്ടുകാരുമൊത്ത് കുറ്റിപ്പുറം സര്‍ഹിന്ദ് നഗറിലെ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ മുങ്ങിപ്പോവുകയായിരുന്നു. പരിസരവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. കോട്ടൂര്‍ എകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. വിദ്യാര്‍ഥിയുടെ നിര്യാണത്തെ തുടര്‍ന്ന് സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it