Sub Lead

ഫീസ് വർധനവിനെതിരേ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരത്തിൽ

എല്ലാ അധ്യയന വർഷവും 10 ശതമാനം എന്ന നിലയിൽ നടത്തിവരുന്ന ഫീസ് വർധനവിൽ ഇളവ് വരുത്തുക. പ്രവേശന പരീക്ഷയുടെ ഫീസ് കുറയ്ക്കുന്നത് വരെ പ്രവേശന പരീക്ഷ നിർത്തിവയ്ക്കുക എന്നതാണ് വിദ്യാർഥികൾ ഉയർത്തുന്ന ആവശ്യം.

ഫീസ് വർധനവിനെതിരേ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരത്തിൽ
X

പുനെ: ട്യൂഷൻ ഫീസും, പ്രവേശന പരീക്ഷാ ഫീസും ക്രമാതീതമായി വർധിപ്പിച്ച നടപടി പിൻവലിക്കണമെന്നാവശ്യവുമായി പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ആദിത് സാത്വിൻ, രാജർഷി മജുംദാർ, മണികണ്ഠൻ പിആർ, വിവേക് അല്ലാക എന്നിവർ നടത്തി വരുന്ന നിരാഹാര സമരം 26 മണിക്കൂർ പിന്നിട്ടു.

സാധാരണക്കാർക്ക് സിനിമാ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്ഥാപനം ഇന്ന് ആ ലക്ഷ്യത്തിൽ നിന്ന് ഏറെ വ്യതിചലിച്ചുവെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. അതിനുള്ള തെളിവാണ് 1,18,323 രൂപയിലെത്തി നിൽക്കുന്ന ട്യൂഷൻ ഫീസും, 10,000 രൂപയിലെത്തി നിൽക്കുന്ന പ്രവേശന പരീക്ഷാ ഫീസും. എല്ലാ അധ്യയന വർഷവും 10 ശതമാനം എന്ന നിലയിൽ നടത്തിവരുന്ന ഫീസ് വർധനവിൽ ഇളവ് വരുത്തുക. പ്രവേശന പരീക്ഷയുടെ ഫീസ് കുറയ്ക്കുന്നത് വരെ പ്രവേശന പരീക്ഷ നിർത്തിവയ്ക്കുക എന്നതാണ് വിദ്യാർഥികൾ ഉയർത്തുന്ന ആവശ്യം.


എല്ലാ വർഷവും ഫീസ് 10 ശതമാനം വർദ്ധിപ്പിക്കാൻ 2008 ൽ ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗൺസിൽ എടുത്ത തീരുമാനം റദ്ദാക്കണമെന്നും പ്രവേശന പരീക്ഷാ ഫീസ് വർദ്ധനവ് വരെ ജെഇടി (ജോയിന്റ് എൻട്രൻസ് ടെസ്റ്റ്) 2020 നിർത്തിവയ്ക്കണമെന്നും എഫ്‌ടിഐഐ സ്റ്റുഡന്റ്സ് യൂണിയൻ ആവശ്യപ്പെട്ടിരുന്നു. ഫീസ് വർദ്ധനവ് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥി യൂനിയന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി ഗവേണിംഗ് കൗൺസിലിന് നിരന്തരം പരാതികൾ നൽകുന്നുണ്ട്.

Next Story

RELATED STORIES

Share it