Sub Lead

എൻഡോസൾഫാൻ ഇരകൾക്കുള്ള ചികിൽസ; റിപോർട്ട് തേടി സുപ്രിംകോടതി

എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് മതിയായ ചികിൽസ ലഭ്യമാക്കണമെന്ന ഹരജിയില്‍ കേരള സര്‍ക്കാർ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അര്‍ധസത്യങ്ങളുടെ കൂമ്പാരമാണെന്ന് ആരോപിച്ച് പരാതി നല്‍കിയ സെര്‍വ് കളക്ടീവ്സ് എന്ന സംഘടന രംഗത്തെത്തിയിരുന്നു.

എൻഡോസൾഫാൻ ഇരകൾക്കുള്ള ചികിൽസ; റിപോർട്ട് തേടി സുപ്രിംകോടതി
X

ന്യൂഡൽഹി: കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്കുള്ള ചികൽസ സൗകര്യം സംബന്ധിച്ച റിപോർട്ട് നൽകാൻ സുപ്രിംകോടതി നിർദേശിച്ചു. കാസർകോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സെക്രട്ടറിയോടാണ് റിപോർട്ട് നൽകാൻ നിർദേശിച്ചിരിക്കുന്നത്. ആറ് ആഴ്ചയ്ക്കുള്ളിൽ റിപോർട്ട് നൽകണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അതോറിറ്റി സെക്രട്ടറിയോട് നിർദേശിച്ചു.

ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് മുപ്പത്തിയെട്ട് പഞ്ചായത്തുകളിലും മൂന്ന് മുന്‍സിപ്പാലിറ്റികളിലും പാലിയേറ്റിവ് കെയര്‍ യൂനിറ്റുകള്‍ പ്രവർത്തിക്കുന്നെണ്ടെന്ന് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് സത്യവാങ്മൂലത്തിലൂടെ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഇതിന് പുറമെ ജില്ലാ ആശുപ്രത്രിയിലും, മറ്റ് സർക്കാർ ആശുപത്രികൾക്കും ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേസമയം ജില്ലയിൽ ഉള്ള ചികൽസ സൗകര്യങ്ങൾ പലതും അപര്യാപതം ആണെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി എൻ രവീന്ദ്രനും, അഭിഭാഷകൻ പി എസ് സുധീറും കോടതിയെ അറിയിച്ചു.

ഇതേക്കുറിച്ച് പഠിച്ച് റിപോർട്ട് നൽകാൻ കാസർകോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് നിർദേശിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഈ ആവശ്യം ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. നേരത്തെ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് മതിയായ ചികിൽസ ലഭ്യമാക്കണമെന്ന ഹരജിയില്‍ കേരള സര്‍ക്കാർ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അര്‍ധസത്യങ്ങളുടെ കൂമ്പാരമാണെന്ന് ആരോപിച്ച് പരാതി നല്‍കിയ സെര്‍വ് കളക്ടീവ്സ് എന്ന സംഘടന രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it