- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുജറാത്ത് വംശഹത്യയില്‍ മോദിക്കു ക്ലീന്‍ചിറ്റ്: സകിയ ജാഫ്രിയുടെ ഹരജിയില്‍ ഏപ്രില്‍ 13ന് സുപ്രിംകോടതി വാദം കേള്‍ക്കും
ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യയില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേകാന്വേഷണ സംഘത്തിന്റെ നടപടിക്കെതിരേ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവ സകിയ ജാഫ്രി നല്‍കിയ ഹരജിയില്‍ ഏപ്രില്‍ 13ന് സുപ്രിംകോടതി വാദം കേള്‍ക്കും. വാദം കേള്‍ക്കുന്ന തിയ്യതി നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു അപേക്ഷയും ഇനി പ്രോല്‍സാഹിപ്പിക്കില്ലെന്നു ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍ നേതൃത്വം നല്‍കുന്ന ബെഞ്ച് അറിയിച്ചു. സകിയ ജഫ്രിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരാവുന്നത്. വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കാനുള്ള ഹരജിയെ എതിര്‍ത്ത, ഗുജറാത്ത് സര്‍ക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അടുത്ത ആഴ്ച തന്നെ വാദം കേള്‍ക്കണമെന്ന് അഭ്യര്‍ഥിച്ചു.
തെളിവില്ലെന്നു ചൂണ്ടിക്കാട്ടി 2012 ഫെബ്രുവരിയിലാണ് എസ്‌ഐടി നരേന്ദ്ര മോദിക്കും മറ്റു 63 പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയത്. ഇതിനെ ചോദ്യംചെയ്ത് നല്‍കിയ ഹരജി പ്രാദേശിക കോടതി തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. പലതവണ മാറ്റിവച്ച ഹരജിയിലാണ് ഏപ്രില്‍ 13ന് വാദം കേള്‍ക്കുക. കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രി ഉള്‍പ്പെടെ 68 പേരാണ് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ടത്. 2002 ഫെബ്രുവരി 28 ന് ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന്റെ എസ് 6 കോച്ചില്‍ തീപ്പിടിത്തമുണ്ടായതിന്റെ പേരില്‍ ഹിന്ദുത്വര്‍ നടത്തിയ വംശഹത്യയുടെ ഭാഗമായാണ് ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല ഉള്‍പ്പെടെ അരങ്ങേറിയത്.
Supreme Court to Hear Zakia Jafri's Plea Against SIT Clean Chit to Modi on April 13
RELATED STORIES
എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'മുനമ്പത്തെ ഭൂമി വഖ്ഫ് തന്നെ, ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല';...
5 Nov 2024 6:48 AM GMT