- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
90 ശതമാനം അംഗപരിമിതനായ ഒരു മനുഷ്യനെ തടവിലിട്ട് കൊല്ലാൻ തന്നെയാണ് ഭരണകൂടം ശ്രമിക്കുന്നത്: തുഷാർ നിർമൽ സാരഥി
90ശതമാനം അംഗപരിമിതനായ ഒരു മനുഷ്യൻ , നിരവധി രോഗപീഡകളാൽ വലയുന്ന ഒരു മനുഷ്യൻ, അദ്ദേഹത്തെ തടവിലിട്ട് കൊല്ലാൻ തന്നെയാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇനിയും തീരാത്ത നിയമവ്യവഹാരമെന്ന അഗ്നിപരീക്ഷ (ordeal) സായി ബാബയ്ക്കും അദ്ദേഹത്തിന്റെ കൂട്ടു പ്രതികൾക്കും നീതി നൽകുമോ എന്നു കണ്ടറിയുക തന്നെ വേണം. പക്ഷെ വൈകിയെത്തുന്ന നീതി അനീതി തന്നെയാണ്.

കോഴിക്കോട്: തൊണ്ണൂറ് ശതമാനം അംഗപരിമിതനായ ഒരു മനുഷ്യനെ തടവിലിട്ട് കൊല്ലാൻ തനെനയാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകനും ജനകീയ അഭിഭാഷകനുമായ അഡ്വ. തുഷാർ നിർമൽ സാരഥി. പ്രഫ. സായി ബാബയുടെ കേസിൽ കോടതി സായിബാബ ഉൾപ്പടെയുള്ള പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയാക്കുകയല്ല മറിച്ച് കേസ് തന്നെ വിടുതൽ ചെയ്യുകയാണ് ചെയ്തതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
പ്രഫ. സായി ബാബക്ക് നേരേയുള്ള വേട്ട മഹാരാഷ്ട്ര സർക്കാർ തുടരുന്ന പശ്ചാത്തലത്തിലാണ് തുഷാറിന്റെ പ്രതികരണം. കേസിന്റെ വസ്തുതകളിലേക്ക് ഹൈക്കോടതി പോയിട്ടില്ല. പ്രോസിക്യൂഷന്റെ ആരോപണങ്ങളും,ഹാജരാക്കിയ തെളിവുകളും അതിന്റെ നിയമവശങ്ങളും കോടതി പരിഗണിച്ചിട്ടില്ല. വിചാരണാനുമതി സാധുവാണോ എന്ന തീർത്തും സാങ്കേതികമായ നിയമപ്രശ്നം മാത്രമാണ് കോടതി പരിഗണിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമാനുസൃതമായ വിചാരണാനുമതി ഇല്ലെന്നു കോടതി കണ്ടെത്തി. അതിനാൽ മുൻകൂർ വിചാരണാനുമതി ഇല്ലാതെ വിചാരണാ നടപടികൾ ആരംഭിക്കരുതെന്ന നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ വിചാരണാനടപടികൾ അസാധുവായി പ്രഖ്യാപിച്ചു കൊണ്ട് പ്രതികളെ വിടുതൽ ചെയ്യുകയും ചെയ്തു. ഇതാണ് സായി ബാബയുടെ കേസിൽ സംഭവിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രഫ.സായി ബാബയുടെ കേസിൽ അദ്ദേഹം ഉൾപ്പടെ എല്ലാ പ്രതികളെയും വെറുതെ വിട്ടു എന്നതായിരുന്നു ആദ്യം അറിഞ്ഞത്. കേസിലെ വിധിന്യായം വായിക്കാൻ കഴിഞ്ഞത് ഇന്നലെ രാത്രിയാണ്. കോടതി സായിബാബ ഉൾപ്പടെയുള്ള പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയാക്കുകയല്ല (acquit) ചെയ്തത്. പകരം വിടുതൽ ചെയ്യുകയാണ് (discharge) ചെയ്തത്.
കേസിന്റെ വസ്തുതകളിലേക്ക് ഹൈക്കോടതി പോയിട്ടില്ല. പ്രോസിക്യൂഷന്റെ ആരോപണങ്ങളും,ഹാജരാക്കിയ തെളിവുകളും അതിന്റെ നിയമവശങ്ങളും കോടതി പരിഗണിച്ചിട്ടില്ല. വിചാരണാനുമതി (sanction) സാധുവാണോ എന്ന തീർത്തും സാങ്കേതികമായ നിയമപ്രശ്നം മാത്രമാണ് കോടതി പരിഗണിച്ചത്.
നിയമാനുസൃതമായ വിചാരണാനുമതി ഇല്ലെന്നു കോടതി കണ്ടെത്തി. അതിനാൽ മുൻകൂർ വിചാരണാനുമതി ഇല്ലാതെ വിചാരണാനടപടികൾ ആരംഭിക്കരുതെന്ന നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ വിചാരണാനടപടികൾ അസാധുവായി പ്രഖ്യാപിച്ചു കൊണ്ട് പ്രതികളെ വിടുതൽ ചെയ്യുകയും ചെയ്തു. ഇതാണ് സായി ബാബയുടെ കേസിൽ സംഭവിച്ചത്.
വിചാരണ ഉൾപ്പടെ എല്ലാ കീഴ്‌ക്കോടതി നടപടികളും അസാധുവായി പ്രഖ്യാപിച്ചത് കൊണ്ട് നിയമാനുസൃതമായ വിചാരണാനുമതി എടുത്ത് വീണ്ടും പ്രതികൾക്കെതിരായ കുറ്റവിചാരണ നടത്താൻ പ്രോസിക്യൂഷന് സ്വാതന്ത്ര്യമുണ്ടെന്നും കോടതി ഉത്തരവിട്ടിരുന്നു. ആദ്യം നടന്ന വിചാരണയും ശിക്ഷാവിധിയും നിയമത്തിനു മുന്നിൽ നിലനിൽക്കത്തക്കതല്ല എന്ന കാരണത്താൽ ഒരേ കുറ്റത്തിന് രണ്ടാം തവണയും വിചാരണയ്ക്ക് വിധേയമാക്കരുതെന്ന ഭരണഘടനാപരമായ അവകാശം (double jeopardy) ഈ കേസിൽ ബാധകമല്ലെന്നും കോടതി പറയുന്നു.
ഹൈക്കോടതിയുടെ ഉത്തരവിനെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. വീണ്ടും ഒരു നിയമപോരാട്ടത്തിനു കൂടി കളമൊരുങ്ങിയിരിക്കുന്നു. ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തില്ലെങ്കിൽ സായി ബാബയ്ക്കും മറ്റു പ്രതികൾക്കും തൽക്കാലം ജയിൽ മോചനം സാധ്യമാകും. അല്ലെങ്കിൽ അവരുടെ യാതനകൾ വീണ്ടും തുടരും.
90ശതമാനം അംഗപരിമിതനായ ഒരു മനുഷ്യൻ , നിരവധി രോഗപീഡകളാൽ വലയുന്ന ഒരു മനുഷ്യൻ, അദ്ദേഹത്തെ തടവിലിട്ട് കൊല്ലാൻ തന്നെയാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇനിയും തീരാത്ത നിയമവ്യവഹാരമെന്ന അഗ്നിപരീക്ഷ (ordeal) സായി ബാബയ്ക്കും അദ്ദേഹത്തിന്റെ കൂട്ടു പ്രതികൾക്കും നീതി നൽകുമോ എന്നു കണ്ടറിയുക തന്നെ വേണം. പക്ഷെ വൈകിയെത്തുന്ന നീതി അനീതി തന്നെയാണ്.
RELATED STORIES
പശുക്കശാപ്പ് നിയമം മുസ്ലിംകള്ക്കും ഹിന്ദുക്കള്‍ക്കും വ്യത്യസ്തമായി...
18 April 2025 12:50 PM GMT22 എംക്യു-9 ഡ്രോണുകളുടെ തകര്‍ച്ചയും യെമനിലെ യുഎസിന്റെ പ്രതിസന്ധിയും
17 April 2025 12:55 PM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ ഇന്ന് നടന്ന വാദങ്ങള്‍
17 April 2025 9:42 AM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ സുപ്രിംകോടതിയില്‍ നടന്നത്
16 April 2025 5:35 PM GMTവഖ്ഫ് ഭേദഗതി നിയമം രാജ്യത്തെ ചെറുതും നീചവുമാക്കുന്നു
15 April 2025 5:02 AM GMTഇസ്രായേല്‍ ഒരു രാജ്യമോ യുഎസിന്റെ ഔട്ട്പോസ്റ്റോ ?
15 April 2025 2:46 AM GMT