- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര്‍ ഫ്രണ്ടിനെതിരായ നീക്കം മുസ്‌ലിം വേട്ടയുടെ ഭാഗം: പോരാട്ടം
തീവ്രവാദമുദ്ര ചാര്‍ത്തി പോപുലര്‍ ഫ്രണ്ടിനെ അരികുവല്‍കരിച്ച് അക്രമിക്കുന്നതിലൂടെ രാജ്യത്ത് മുസ്‌ലിംകള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന ഹിന്ദുത്വ ഫാസിസത്തിനെതിരായ ചെറുത്ത് നില്‍പ്പുകളിലെ ഒരു പ്രധാന ശക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ആര്‍എസ്എസ് നീക്കമാണ് വെളിപ്പെടുന്നത്.
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകള്‍ റെയ്ഡ് ചെയ്ത് ദേശീയ സംസ്ഥാന നേതാക്കളെയടക്കം നിരവധി പേരെ അറസ്റ്റ് ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി ഇന്ന് രാജ്യത്ത് വര്‍ധിച്ച് വരുന്ന മുസ്‌ലിം വേട്ടയുടെ ഭാഗവും, ഭരണകൂട ഭീകരതയുമാണെന്ന് പോരാട്ടം സംസ്ഥാന ജനറല്‍ കൗണ്‍സില്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
അടിയന്തിരമായ ഒരു കാരണം പോലുമില്ലാതെ തീവ്രവാദമുദ്ര ചാര്‍ത്തി പോപുലര്‍ ഫ്രണ്ടിനെ അരികുവല്‍കരിച്ച് അക്രമിക്കുന്നതിലൂടെ രാജ്യത്ത് മുസ്‌ലിംകള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന ഹിന്ദുത്വ ഫാസിസത്തിനെതിരായ ചെറുത്ത് നില്‍പ്പുകളിലെ ഒരു പ്രധാന ശക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ആര്‍എസ്എസ് നീക്കമാണ് വെളിപ്പെടുന്നത്. പാര്‍ലമെന്ററി രാഷ്ട്രീയത്തിനകത്ത് വര്‍ഗീയതയെ താലോലിക്കാത്ത പാര്‍ട്ടികള്‍ ഇല്ലെന്നത് ഒരു വസ്തുതയായിരിക്കെ പോപുലര്‍ ഫ്രണ്ടിനെതിരെ മാത്രം വര്‍ഗീയ തീവ്രവാദ മുദ്ര ചാര്‍ത്തിയുള്ള അടിച്ചമര്‍ത്തല്‍ മുസ്‌ലിം സമൂഹത്തെ ലക്ഷ്യം വച്ചുള്ളതാണെന്നതില്‍ തര്‍ക്കമില്ല.
മറിച്ചാണെങ്കില്‍ അറസ്റ്റിന് കാരണമായ തെളിവുകള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. മുസ്‌ലിംകള്‍, മിഷനറിമാര്‍, മെറ്റീരിയലിസ്റ്റുകള്‍, ആധുനിക വിദ്യാഭ്യാസ പദ്ധതിയായ മെക്കാളെയിസം, മാര്‍ക്‌സിസം എന്നിവയെ 'എം5' എന്ന അഞ്ച് പ്രധാന ശത്രുക്കളായി കണക്കാക്കി ഇവരെ രാജ്യത്ത് നിന്ന് ഉന്‍മൂലനം ചെയ്യേണ്ടവരായി പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന ആര്‍എസ്എസ് അജണ്ടയുടെ ആദ്യ ഇരകളിലൊന്നായി പോപുലര്‍ ഫ്രണ്ട് മാറിയിരിക്കുന്നു എന്നാണ് നാം മനസിലാക്കേണ്ടത്.
അതുകൊണ്ട് തന്നെ വരും നാളുകളില്‍ മറ്റെല്ലാ വിഭാഗങ്ങള്‍ക്കെതിരായും ഈ നീക്കം ശക്തിപ്പെടുമെന്നത് തീര്‍ച്ചയാണ്. എല്ലാ വര്‍ഗീയതകളെയും ഒരു പോലെ നേരിടണം എന്ന രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ ലളിതയുക്തി ഹിന്ദുത്വ വര്‍ഗീയതയുടെ വോട്ട് ബാങ്ക് ലക്ഷ്യം വച്ചുള്ളതും അതിനെ സേവിക്കുന്നതുമാണ്. ഈ വിഭാഗക്കാരുടെ ന്യൂനപക്ഷ സംരംക്ഷണമെന്ന നിലപാട് വെറും മുതലക്കണ്ണീരായി അധപതിക്കുകയാണ്. പാര്‍ലമെന്ററി വ്യവസ്ഥക്കകത്ത് അതിന്റെ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ആയിരുന്നിട്ടുപോലും ഈ വിധം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിലെ സംഘപരിവാര്‍ താത്പര്യം തിരിച്ചറിഞ്ഞ്, ഈ റെയ്ഡ് അവസാനിപ്പിക്കാനും അറസ്റ്റ് ചെയ്തവരെ വിട്ടയക്കാനും മുഴുവന്‍ ജനാധിപത്യ ശക്തികളും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്നും പോരാട്ടം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
RELATED STORIES
ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി ഇറാ ജാദവ്
12 Jan 2025 1:23 PM GMTവിരമിക്കല്‍ സൂചനയുമായി രവീന്ദ്ര ജഡേജ; ചാംപ്യന്‍സ് ട്രോഫി...
11 Jan 2025 11:50 AM GMTവന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ഡേവിഡ് വാര്‍ണര്‍; ബിഗ് ബാഷ്...
10 Jan 2025 5:44 PM GMTഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇറങ്ങില്ല; ഫോം വീണ്ടെടുക്കാന്‍...
10 Jan 2025 6:22 AM GMTഹിന്ദി ഔദ്യോഗിക ഭാഷ മാത്രം; നമ്മുടെ ദേശീയ ഭാഷയല്ല: ഇന്ത്യന്‍ താരം...
10 Jan 2025 5:32 AM GMTചാംപ്യന്‍സ് ട്രോഫി; പാകിസ്താനിലെ ഒരുക്കങ്ങള്‍ പാതി വഴി; വേദി...
8 Jan 2025 12:40 PM GMT