Sub Lead

കാഞ്ഞിരപ്പള്ളിയില്‍ റിട്ട. എഎസ്‌ഐയും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍; മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കിയതായി സംശയമുണ്ട്.

കാഞ്ഞിരപ്പള്ളിയില്‍ റിട്ട. എഎസ്‌ഐയും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍; മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
X

കാഞ്ഞിരപ്പള്ളി: എഎസ്‌ഐയേയും ഭാര്യയേയും വെട്ടിക്കൊന്ന കൊന്ന നിലയില്‍ കണ്ടെത്തി. മകന്‍ തൊട്ടടുത്ത മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. കാഞ്ഞിരപ്പള്ളി പാറത്തോട് ചിറയില്‍ പൂന്തോട്ടത്തില്‍ റിട്ടേര്‍ഡ് എഎസ്‌ഐ, സോമനാഥന്‍ നായര്‍(84), ഭാര്യ സരസമ്മ(70) എന്നിവരെ കൊല്ലപ്പെട്ട നിലയിലും മകന്‍ ശ്യാംനാഥിനെ (31) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

മൂന്നുദിവസമായി ഇവരെ പുറത്ത് കാണാഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കിയതായി സംശയമുണ്ട്.

Next Story

RELATED STORIES

Share it