Sub Lead

റേറ്റിങ് തട്ടിപ്പ് കേസ്: അര്‍ണബ് ഗോസ്വാമിയെ പ്രതിചേര്‍ത്ത് മുംബൈ പോലിസ്

മുംബൈ പോലീസ് ഇന്നു സമര്‍പ്പിച്ച 1,800 പേജുള്ള അനുബന്ധ കുറ്റപത്രത്തിലാണ് അര്‍ണാബ് ഗോസ്വാമിയേയും എആര്‍ജി ഔട്ട്‌ലിയര്‍ മീഡിയയിലെ അഞ്ച് ജീവനക്കാരേയും പ്രതിചേര്‍ത്തത്.

റേറ്റിങ് തട്ടിപ്പ് കേസ്: അര്‍ണബ് ഗോസ്വാമിയെ പ്രതിചേര്‍ത്ത് മുംബൈ പോലിസ്
X

മുംബൈ: ടിആര്‍പി റേറ്റിങ് തട്ടിപ്പില്‍ കുറ്റാരോപിതനായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ പ്രതി ചേര്‍ത്ത് മുംബൈ പോലിസ്. മുംബൈ പോലീസ് ഇന്നു സമര്‍പ്പിച്ച 1,800 പേജുള്ള അനുബന്ധ കുറ്റപത്രത്തിലാണ് അര്‍ണാബ് ഗോസ്വാമിയേയും എആര്‍ജി ഔട്ട്‌ലിയര്‍ മീഡിയയിലെ അഞ്ച് ജീവനക്കാരേയും പ്രതിചേര്‍ത്തത്.

പരം ബിര്‍ സിങ്ങ് പോലിസ് കമ്മീഷണറായിരിക്കെ ടിആര്‍പി അഴിമതിക്കേസില്‍ ഗോ സ്വാമിയെയും റിപബ്ലിക് ടിവി ചാനലിനെയും പ്രതി ചേര്‍ക്കുകയും ഇവര്‍ക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതോടെയാണ് കേസ് രാജ്യ വ്യാപക ശ്രദ്ധനേടിയത്.

ഗോസ്വാമിയെ കൂടാതെ എആര്‍ജി ഔട്ട്‌ലിയര്‍ മീഡിയയിലെ ജീവനക്കാരായ സിഒഒ പ്രിയ മുഖര്‍ജി, ശിവ സുന്ദരം, ശിവേന്ദു മുലേക്കര്‍, രഞ്ജിത് വാള്‍ട്ടര്‍, അമിത് എം. ഡേവ്, സഞ്ജയ് എസ് വര്‍മ്മ എന്നിവരേയും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധകുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.ടെലിവിഷന്‍ റേറ്റിംഗ് പോയിന്റുകളില്‍ കൃത്രിമം നടത്തിയെന്ന കേസിലാണ് ഇവരെ പ്രതി ചേര്‍ത്തിട്ടുള്ളത്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ടതാണ് ചാര്‍ജുകള്‍.

കേസിലെ സൂത്രധാരനായി മുന്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) സി ഇ ഒ പാര്‍ത്തോദാസ് ഗുപ്തയെ പോലിസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു

Next Story

RELATED STORIES

Share it