Sub Lead

ട്രംപിന്റെ 14കാരനായ മകനു കൊവിഡ്; ഇപ്പോള്‍ നെഗറ്റീവായെന്ന് മെലാനിയ ട്രംപ്

ട്രംപിന്റെ 14കാരനായ മകനു കൊവിഡ്; ഇപ്പോള്‍ നെഗറ്റീവായെന്ന് മെലാനിയ ട്രംപ്
X

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ 14 വയസ്സുള്ള മകന്‍ ബാരനു കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നും ഇപ്പോള്‍ നെഗറ്റീവാണെന്നും മാതാവ് മെലാനിയ ട്രംപ്. ട്രംപിനും ഭാര്യ മെലാനിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ച സമയത്താണ് മകനും പോസിറ്റീവായത്. എന്നാല്‍ മകന് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രഥമ വനിത മെലാനിയ ട്രംപ് പറഞ്ഞു. ഭാഗ്യവശാല്‍ അവന്‍ കൗമാരക്കാരനാണ്. രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോള്‍ താനും ബാരനും നെഗറ്റീവായതായും മെലാനിയ ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തേ, ബാരണ്‍ ഇപ്പോള്‍ സുഖമായെന്നും സ്‌കൂളുകള്‍ വീണ്ടും തുറക്കേണ്ടതെന്നതിന്റെ ഉദാഹരണമാണിതെന്നും അയോവയിലെ ഡെസ് മൊയ്നസില്‍ നടന്ന ഒരു റാലിയില്‍ ഡോണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. 'മകന് രോഗം ഉണ്ടെന്ന് അവനറിയാമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം അവന്‍ ചെറുപ്പമാണ്, അവരുടെ രോഗപ്രതിരോധ ശേഷി ശക്തമാണ്. അവര്‍ അതിനെ നേരിടുന്നു. കുട്ടികളെ സ്‌കൂളിലേക്ക് തിരികെ കൊണ്ടുവരിക' എന്നായിരുന്നു ട്രംപ് പറഞ്ഞത്. തനിക്കു ലക്ഷണങ്ങള്‍ വളരെ കുറവാണ്. കഴിയും വേഗം പ്രഥമ വനിതയായി തന്റെ ചുമതലകള്‍ പുനരാരംഭിക്കുമെന്നു മെലാനിയ ട്രംപ് പറഞ്ഞു. ശരീരവേദന, ചുമ, തലവേദന എന്നിവ അനുഭവപ്പെട്ടു. മിക്കപ്പോഴും നല്ല ക്ഷീണം അനുഭവപ്പെട്ടതായും അവര്‍ പറഞ്ഞു.

'മരുന്നിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രകൃതിദത്തമായ ഒരു പാതയാണ് ഞാന്‍ തിരഞ്ഞെടുത്തത്. വിറ്റാമിനുകളും ആരോഗ്യകരമായ ഭക്ഷണവും തിരഞ്ഞെടുത്തതായി മെലാനിയ ട്രംപ് പറഞ്ഞു. തനിക്കും മെലാനിയയ്ക്കും കൊവിഡ് പോസിറ്റീവാണ് ഒക്ടോബര്‍ 2ന് അറിയിച്ച ശേഷം ഡോണള്‍ഡ് ട്രംപ് മൂന്ന് രാത്രി സൈനിക ആശുപത്രിയില്‍ ചെലവഴിച്ചു. 'ഒരു വിധത്തില്‍ ഞങ്ങള്‍ മൂന്നുപേരും ഒരേ സമയം ഇതിലൂടെ കടന്നുപോയതില്‍ സന്തോഷമുണ്ട്. അതിനാല്‍ ഞങ്ങള്‍ക്ക് പരസ്പരം പരിപാലിക്കാനും ഒരുമിച്ച് സമയം ചെലവഴിക്കാനും കഴിയും'' മെലാനിയ ട്രംപ് പറഞ്ഞു.

"Trump's Son Barron Tested Positive For Covid, Now Negative": US First Lady




Next Story

RELATED STORIES

Share it