- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ് ലാമോഫോബിയ വളര്ത്തുന്നവരെ നാടുകടത്തും; മുന്നറിയിപ്പുമായി യുഎഇ രാജകുമാരി
ദുബൈ: യുഎഇയില് ഇരുന്ന് വിദ്വേഷ പ്രചാരണവും ഇസ് ലാമോ ഫോബിയയും വളര്ത്തുന്നവരെ പിടികൂടുമെന്ന മുന്നറിയിപ്പുമായി യുഎഇ രാജകുമാരി ഹിന്ദ് ബിന്ദ് ഫൈസല് അല് ഖാസിമി. വര്ഗീയ പ്രചാരണം നടത്തുന്നവരെ കണ്ടെത്തി നാടുകടത്തുമെന്നും രാജകുമാരി മുന്നറിയിപ്പ് നല്കി. വിദ്വേഷ പ്രചാരണം നടത്തുന്നവരെ കണ്ടെത്താന് 'ഏയ്ഞ്ചല് ഓഫ് മേര്സി' എന്ന ഗ്രൂപ്പ് രൂപീകരിച്ചതായും രാജകുമാരി ട്വിറ്ററിലൂടെ അറിയിച്ചു.
#AngelsOfMercy job is to find #haters and post their captured picture of their crime and their full name and contact (email or Instagram or Facebook). This applies for all. No one is getting bullied in the Emirates. Not Muslims, Christians, Hindus - no colored folks either.
— Hend F Q (@LadyVelvet_HFQ) November 29, 2021
സംഘപരിവാര് പ്രവര്ത്തകരുടെ വിദ്വേഷ പ്രചാരണം ശക്തിപ്പെടുന്നതിനിടേയാണ് രാജകുമാരിയുടെ മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങളില് മത വിദ്വേഷം, മതസ്പര്ധ എന്നിവ ഉണ്ടാക്കുന്ന പ്രചാരണം ശ്രദ്ധയില്പ്പെട്ടാല് രാജകുമാരിയുടെ ട്വിറ്ററിലൂടെ അറിയിക്കണമെന്നും അത് യുഎഇ പോലിസിന് കൈമാറി നാടുകടത്തുന്നതടക്കമുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്നും രാജകുമാരി അറിയിച്ചു. ഇത് സംബന്ധിച്ച് മണിക്കൂറുകള്ക്കുള്ളില് നിരവധി ട്വീറ്റുകളാണ് രാജകുമാരി പോസ്റ്റ് ചെയ്തത്.
We are creating #AngelsOfMercy where any #Islamophobes in the #UAE will be #Captured #Deported. People that associate with them are accountable as well. There is a fine line between free speech & hate speech. Free speech encourages debate whereas hate speech incites violence.
— Hend F Q (@LadyVelvet_HFQ) November 29, 2021
വിദ്വേഷ പ്രസംഗം നടത്തുന്നത് ശ്രദ്ധയില്പ്പെട്ടാല് യുഎഇ പോലിസിന്റെ ഇ-മെയിലില് അയച്ച് കൊടുക്കണമെന്ന അറിയിപ്പോടെ യുഎഇ പോലിസിന്റെ dubaipolice.gov.ae എന്ന മെയില് ഐഡിയും രാജകുമാരി പങ്കുവച്ചു.
Kindly only email open #HateSpeech by individuals living or working in the #UAE to this email #AngelsOfMercy https://t.co/ZTkp1dHdok
— Hend F Q (@LadyVelvet_HFQ) November 29, 2021
വെറുപ്പ് പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി അവര് ചെയ്ത കുറ്റകൃത്യവും ചിത്രവും പേരും ബന്ധപ്പെടനാലുള്ള നമ്പര്(ഇമെയില്, ഫേസ്ബുക്ക്, ഇന്സ്റ്റഗ്രാം) തുടങ്ങിയ വിവരങ്ങള് ഏയ്ഞ്ചല് ഓഫ് മേഴ്സി എന്ന ഹാഷ് ടാഗില് പോസ്റ്റ് ചെയ്യുക. ഇത് എല്ലാവര്ക്കും ബാധകമാണ്. എമിറേറ്റില് ഹിന്ദുവും മുസ് ലിമും ക്രിസ്ത്യാനിയും പീഡിപ്പിക്കപെടുകയില്ലെന്നും രാജകുമാരി ട്വിറ്ററില് അറിയിച്ചു.
Twitter shows who you are and maybe in your country you have a free reign to insult people, God and religion, but not in the UAE. If that displeases you please go back to your country which you have laid to waste already. Not in my peaceful country. All comments will be traced.
— Hend F Q (@LadyVelvet_HFQ) November 29, 2021
നിങ്ങളുടെ രാജ്യത്ത് ആളുകളെയും ദൈവത്തെയും മതത്തെയും അപമാനിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്ക്ക് ഉണ്ടായിരിക്കാം. എന്നാല്, യുഎഇയില് അങ്ങനയല്ല. വിദ്വേഷം പ്രചരിപ്പിക്കുന്നവര് അവരുടെ നാട്ടിലേക്ക് മടങ്ങണമെന്നും രാജകുമാരി ട്വിറ്ററിലൂടെ അറിയിച്ചു.
RELATED STORIES
ഭരണഘടനാ വിരുദ്ധ പരാമര്ശം; അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന് എന് പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്ഡര്-ഗവാസ്കര് ട്രോഫി; ഓസിസിന്റെ അതേ നാണയത്തില് തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില് കാലുകുത്തിയാല് ബെഞ്ചമിന് നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT