Sub Lead

യുഎഫ്‌സി ഇതിഹാസം റോയ്‌സ് ഗ്രേസി ഇസ്‌ലാം സ്വീകരിച്ചു

യുഎഫ്‌സി ഇതിഹാസം റോയ്‌സ് ഗ്രേസി ഇസ്‌ലാം സ്വീകരിച്ചു
X

റിയോഡി ജനീറോ: ലോകപ്രശസ്ത ആയോധനകലാ വിദ്ഗ്ധനും യുഎഫ്‌സി ഇതിഹാസതാരവുമായ റോയ്‌സ് ഗ്രേസി ഇസ്‌ലാം സ്വീകരിച്ചു. യൂട്യൂബറും ചിക്കാഗോയിലെ ടീം റെഡ്‌സോവിച്ച് സ്ഥാപകനായ എഡ്ഡി റെഡ്‌സോവിച്ചും യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ആസ്ഥാനമായുള്ള ഇസ് ലാമിക പണ്ഡിതനായ ഷെയ്ഖ് ഉസ്മാന്‍ ഇബ്‌നു ഫാറൂഖുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്നാണ് റോയ്‌സ് ഗ്രേസിയുടെ ഇസ്‌ലാം ആശ്ലേഷണം. ബ്രസീലിയന്‍ ജിയുജിറ്റ്‌സു(ബിജെജെ) ഇതിഹാസവും മിക്‌സഡ് ആയോധന കലയില്‍(എംഎംഎ) ലോകപ്രശസ്തനുമാണ് റോയ്‌സ് ഗ്രേസി. വെള്ളിയാഴ്ച സംപ്രേഷണം ചെയ്ത റെഡ്‌സോവിച്ചിന്റെ ദി ഡീന്‍ ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിലാണ് മൂന്ന് തവണ യുഎഫ്‌സി ടൂര്‍ണമെന്റ് ചാംപ്യനായ ഗ്രേസി ഇസ് ലാം സ്വീകരിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. ഇസ്‌ലാമിനെക്കുറിച്ചുള്ള തന്റെ ചിന്തകളെക്കുറിച്ചും ഗസയില്‍ നടക്കുന്ന വംശഹത്യയെക്കുറിച്ചും വിശുദ്ധ നഗരമായ മക്ക സന്ദര്‍ശിക്കാനുള്ള തന്റെ ഉദ്ദേശ്യത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറയുന്നുണ്ട്. 'ഞാന്‍ മദ്യപിക്കാറില്ല. ഞാന്‍ പന്നിയിറച്ചി കഴിക്കാറില്ല. ഇവ രണ്ടും ഇതിനകം ഇസ് ലാമിക ആചാരങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനികള്‍ക്കെതിരായ ആക്രമണത്തില്‍ ഇസ്രായേലിനെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് 10 ദിവസത്തിനു ശേഷമാണ് റോയ്‌സ് ഗ്രേസി ഇസ് ലാം സ്വീകരിച്ചത്. ഇസ്രായേലിനെ പിന്തുണച്ചതിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫെബ്രുവരി 19നാണ് ഇന്‍സ്റ്റഗ്രാമില്‍ ഇസ്രായിലെ പിന്തുണച്ച് പോസ്റ്റിട്ടത്. ഇതിനുപിന്നാലെ യൂട്യൂബററായ എഡ്ഡി റെഡ്‌സോവിച്ചിന്റെ ഷോയില്‍ ഫലസ്തീന്‍ വിഷയങ്ങളെ കുറിച്ചുള്ള സംവാദത്തില്‍ പങ്കെടുത്തതോടെയാണ് മറുവശം മനസ്സിലാക്കുകയും ഇസ് ലാം സ്വീകരിക്കുകയും ചെയ്തത്.

Next Story

RELATED STORIES

Share it