Big stories

ഹൈദരാബാദില്‍ മൂന്ന് മുസ്‌ലിംകളോട് ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ യുഐഡിഎഐ ഉത്തരവിട്ടു

വ്യാജ മാര്‍ഗങ്ങളിലൂടെ ആധാര്‍ നമ്പറുകള്‍ നേടിയിട്ടില്ലെന്ന് തെളിയിക്കാനാവശ്യപ്പെട്ട് ഫെബ്രുവരി 3നാണ് അതോറിറ്റിയുടെ ഹൈദരാബാദ് റീജിയണല്‍ ഓഫീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഹൈദരാബാദില്‍ മൂന്ന് മുസ്‌ലിംകളോട് ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ യുഐഡിഎഐ ഉത്തരവിട്ടു
X

ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിലെ മൂന്ന് മുസ്‌ലിംകള്‍ക്ക് യുനിക്് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി നോട്ടീസ് നല്‍കി. അവര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കാന്‍ നിര്‍ദേശിച്ചാണ് നോട്ടീസ്. ഇവര്‍ ഇന്ത്യന്‍ പൗരന്മാരല്ലെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി.

വ്യാജ മാര്‍ഗങ്ങളിലൂടെ ആധാര്‍ നമ്പറുകള്‍ നേടിയിട്ടില്ലെന്ന് തെളിയിക്കാനാവശ്യപ്പെട്ട് ഫെബ്രുവരി 3നാണ് അതോറിറ്റിയുടെ ഹൈദരാബാദ് റീജിയണല്‍ ഓഫീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവര്‍ പൗരന്മാരല്ലെന്ന ആരോപണത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് റീജിയണല്‍ ഓഫീസ് അന്വേഷണം ആരംഭിച്ചതായും, അവരുടെ പൗരത്വം തെളിയിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ അമിത ബിന്ദ്രൂ മുമ്പാകെ ഫെബ്രുവരി 20ന് രേഖകള്‍ ഹാജരാക്കാനുമാണ് നിര്‍ദേശം.


രേഖകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ആധാര്‍ നമ്പറുകള്‍ റദ്ദ് ചെയ്യും. എന്നാല്‍ പൗരത്വം തെളിയിക്കാനായി കണക്കാക്കുന്ന രേഖകള്‍ എന്തൊക്കെയെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടില്ല. ആധാര്‍ ആക്റ്റ്, 2016 പ്രകാരം, ആധാര്‍ നമ്പറുകള്‍ ഒരു വ്യക്തിയുടെ താമസ സ്ഥലവുമായി ബന്ധിപ്പിക്കുന്ന രേഖയാണ്. അതിനാല്‍ യുഐഡിഐഐക്ക് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടാന്‍ നിയമസാധുതയില്ല.

ഹൈദരബാദിൽ കഴിഞ്ഞ 40 വർഷമായി ജീവിക്കുന്നയാളാണ്‌ മൂന്നുപേരിൽ ഒരാളായ സത്താർ. റേഷൻ കാർഡും തിരഞ്ഞെടുപ്പ്‌ തിരിച്ചറിയൽ കാർഡുമുണ്ട്‌. പൊതുമേഖലാ സ്ഥാപനത്തിലാണ്‌ സത്താറിന്റെ പിതാവ്‌ ജോലിചെയ്തിരുന്നത്. യുഐഡിഎഐക്ക്‌ ഇന്ത്യൻ പൗരനെ വിളിച്ചുവരുത്തി പൗരത്വം ചോദ്യം ചെയ്യാൻ അധികാരമുണ്ടോയെന്ന്‌ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട്‌ തെലങ്കാന ഹൈക്കോടതിയിൽ ഹരജി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദില്‍ 127 പേര്‍ വ്യാജ രേഖകള്‍ നല്‍കി ആധാര്‍ സ്വന്തമാക്കിയതായി റീജിയണല്‍ ഓഫീസിന് റിപോര്‍ട്ടുകള്‍ ലഭിച്ചതായും പ്രാഥമിക അന്വേഷണത്തില്‍ അവര്‍ രേഖപ്പെടുത്താത്ത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയെന്നും അതോറിറ്റി അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരേ നടക്കുന്ന പ്രതിഷേധത്തിനിടയിലാണ് നോട്ടീസ്.

Next Story

RELATED STORIES

Share it