Sub Lead

ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നല്‍കി യുപി സ്വദേശിയായ യുവാവ്; കുട്ടികള്‍ യുവാവിനൊപ്പം നില്‍ക്കും (വീഡിയോ)

ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നല്‍കി യുപി സ്വദേശിയായ യുവാവ്; കുട്ടികള്‍ യുവാവിനൊപ്പം നില്‍ക്കും (വീഡിയോ)
X

ലഖ്‌നോ: ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നല്‍കി യുവാവ്. ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗര്‍ ജില്ലയിലാണ് സംഭവം. ബബ്‌ലു എന്ന യുവാവാണ് ഭാര്യ രാധികയെ കാമുകന് വിവാഹം ചെയ്തു നല്‍കിയത്.


2017ലാണ് ബബ്‌ലുവും രാധികയും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ടു കുട്ടികളുമുണ്ട്. കുടുംബം നോക്കാന്‍ ജോലിയുടെ ഭാഗമായി ബബ്‌ലു ഇടക്കിടെ ഗ്രാമത്തിന് പുറത്തുപോവുമായിരുന്നു. ഇക്കാലത്താണ് രാധികയ്ക്ക് ഗ്രാമത്തിലെ ഒരു യുവാവുമായി ബന്ധമുണ്ടായത്. പ്രദേശവാസിയായ ഒരാളാണ് ബന്ധത്തിന്റെ കാര്യം ബബ്‌ലുവിനെ അറിയിച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ ബബ്‌ലു സ്വന്തം നിലയില്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഗ്രാമീണരുമായി സംസാരിച്ചു. അവരാണ് വിവാഹം ചെയ്തു കൊടുക്കാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ ഇരുവരെയും കൊണ്ടുപോയി വിവാഹം ചെയ്യിപ്പിക്കുകയായിരുന്നു. കുട്ടികളെ തനിക്ക് വേണമെന്ന് മാത്രമാണ് ബബ്‌ലു ആവശ്യപ്പെട്ടത്. ഇത് രാധിക സമ്മതിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it