Sub Lead

വിഴിഞ്ഞം തുറമുഖം: റെയില്‍ തുരങ്ക പാതക്കുള്ള രൂപരേഖ പരിസ്ഥിതി മന്ത്രാലയം മടക്കി

വിഴിഞ്ഞം തുറമുഖം: റെയില്‍ തുരങ്ക പാതക്കുള്ള രൂപരേഖ പരിസ്ഥിതി മന്ത്രാലയം മടക്കി
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റെയില്‍ തുരങ്ക പാതയുടെ നിര്‍മാണത്തിനുള്ള രൂപരേഖ പരിസ്ഥിതി മന്ത്രാലയം തിരിച്ചയച്ചു. നേരത്തെ അനുമതി കിട്ടിയ രൂപരേഖയില്‍ മാറ്റം വരുത്തിയതാണ് തിരിച്ചയക്കാന്‍ കാരണം. കരയിലൂടെയുള്ള റെയില്‍ പാതയ്ക്കായിരുന്നു നേരത്തെ അനുമതി. ഇത് തുരങ്ക പാതയാക്കിയുള്ള രൂപരേഖയാണ് തിരിച്ചയച്ചത്.

പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം അടക്കമുള്ള വിഷയങ്ങളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാണ് പാരിസ്ഥിതിക മന്ത്രാലയം തിരിച്ചയത്. സെപ്തംബറില്‍ ചേര്‍ന്ന വിദഗ്ധ സമിതിയാണ് തുരങ്ക പാതയ്ക്ക് എതിരെ നിലപാടെടുത്തത്. പദ്ധതി പ്രദേശം മുതല്‍ ബാലരാമപുരം വരെ 10.7 കിലോമീറ്റര്‍ വരെയാണ് നിര്‍ദിഷ്ട തുരങ്ക പാത. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര സീപോര്‍ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

തുടക്കത്തില്‍ കരയിലൂടെയുള്ള റെയില്‍പാതയ്ക്കാണ് അനുമതി തേടിയത്. ഭൂമി ഏറ്റെടുക്കുന്നതിലടക്കം ജനം എതിര്‍പ്പ് അറിയിച്ചതോടെയാണ് പാത ഭൂമിക്കടിയിലൂടെയുള്ളതാക്കി മാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിലാണ് കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം വിഴിഞ്ഞം തുറമുഖ സമരം കാരണം ഇതുവരെ നഷ്ടം 100 കോടിയെന്ന് അദാനി ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. സമരം തുടര്‍ന്നാല്‍ അടുത്ത വര്‍ഷവും തുറമുഖ നിര്‍മാണം തീരില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it