Sub Lead

വഖ്ഫ് നിയമഭേദഗതിയെ എതിര്‍ത്ത് മുസ്‌ലിം നേതാക്കള്‍

അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മ, ഗിരിരാജ് സിങ് എംപി, ജയ്പൂര്‍ എംഎല്‍എ ബാല മുകുന്ദ് തുടങ്ങിയവരെ പോലുള്ളവര്‍ വഖ്ഫ് ബോര്‍ഡില്‍ വന്നാല്‍ എന്താണ് സംഭവിക്കുക എന്ന് നിങ്ങള്‍ ഓര്‍ക്കണം

വഖ്ഫ് നിയമഭേദഗതിയെ എതിര്‍ത്ത് മുസ്‌ലിം നേതാക്കള്‍
X

ജയ്പൂര്‍: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് നിയമഭേദഗതിയെ എതിര്‍ത്ത് മുസ്‌ലിം നേതാക്കള്‍. തഹഫ്ഫുസെ ഔഖാഫ് എന്ന പേരില്‍ രാജസ്താനിലെ ജയ്പൂരില്‍ നടത്തിയ യോഗത്തിലാണ് മുസ്‌ലിം നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്. വഖ്ഫ് സ്വത്തുക്കളുടെ നടത്തിപ്പും സംരക്ഷണവും നഷ്ടപ്പെടുത്തുന്നതാണ് പുതിയ നിയമഭേദഗതിയെന്ന് നേതാക്കള്‍ പറഞ്ഞു.

മുസ്‌ലിംകളെ പൗരാണിക ഭൂമിയില്‍ നിന്നും പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംയുക്ത പാര്‍ലമെന്ററി സമിതി അംഗവും സഹരാന്‍പൂര്‍ എംപിയുമായ ഇമ്രാന്‍ മസൂദ് പറഞ്ഞു. ബിജെപിയുടെ ആശയം പ്രചരിപ്പിക്കാനാണ് സമിതി ചെയര്‍മാന്‍ ശ്രമിക്കുന്നത്. മുസ്‌ലിംകള്‍ പൊതുഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇമ്രാന്‍ പറഞ്ഞു. മുസ്‌ലിം ഉടമസ്ഥതയിലുള്ള പള്ളികളും ദര്‍ഗകളും ഖബറിസ്താനുകളും സര്‍ക്കാര്‍ സൂക്ഷമമായി നിരീക്ഷിക്കുകയാണ്. മുസ്‌ലിംകളെ ഭൂരഹിതരാക്കാന്‍ ഉള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വഖ്ഫുമായി ബന്ധപ്പെട്ട് മുസ്‌ലിംകളുമായാണ് സംയുക്ത പാര്‍ലമെന്ററി സമിതി ചര്‍ച്ച നടത്തേണ്ടതെന്ന് ആദര്‍ശ് നഗര്‍ എംഎല്‍എയായ റഫീഖ് ഖാന്‍ പറഞ്ഞു. 'അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മ, ഗിരിരാജ് സിങ് എംപി, ജയ്പൂര്‍ എംഎല്‍എ ബാല മുകുന്ദ് തുടങ്ങിയവരെ പോലുള്ളവര്‍ വഖ്ഫ് ബോര്‍ഡില്‍ വന്നാല്‍ എന്താണ് സംഭവിക്കുക എന്ന് നിങ്ങള്‍ ഓര്‍ക്കണം.''-അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it