- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര് എന്നീ ജില്ലകളില് ഉരുള്പൊട്ടല് സാധ്യത ഉള്ളതിനാല് രാത്രി സമയത്തെ മലയോരമേഘലയിലേക്കുള്ള യാത്ര ഒഴിവാക്കണം. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങരുത്. മരങ്ങള്ക്ക് താഴെ വാഹനം പാര്ക്ക് ചെയ്യരുതെന്നും അധികൃതര് നിര്ദേശിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപെട്ട സ്ഥലങ്ങളില് ഇന്നും നാളെയും ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, വയനാട് ജില്ലകളില് Yellow Alert പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്പൊട്ടല് മണ്ണിടിച്ചില് എന്നിവക്കു കാരണമാവാന് സാധ്യതയുണ്ട്.
പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര് എന്നീ ജില്ലകളില് ഉരുള്പൊട്ടല് സാധ്യത ഉള്ളതിനാല് രാത്രി സമയത്തെ മലയോരമേഘലയിലേക്കുള്ള യാത്ര ഒഴിവാക്കണം. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങരുത്. മരങ്ങള്ക്ക് താഴെ വാഹനം പാര്ക്ക് ചെയ്യരുതെന്നും അധികൃതര് നിര്ദേശിച്ചു.
ഇടിമിന്നല് ജാഗ്രതാ നിര്ദേശങ്ങള്
സംസ്ഥാനത്തു ഇപ്പോള് ലഭിക്കുന്ന വേനല് മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല് വൈകിട്ട് 8 മണിവരെ ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ട്. ഇത്തരം ഇടിമിന്നല് വന് അപകടം വരുത്തുന്നവയാണ്. അതിനാല് ഇടിമിന്നല് ദൃശ്യമല്ല എങ്കിലും മുന്കരുതല് സ്വീകരിക്കുന്നതില് നിന്നും വിട്ടുനില്ക്കരുത്. ഉച്ചക്ക് 2 മണി മുതല് വൈകിട്ട് 8 മണിവരെയുള്ള സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കാന് അനുവദിക്കരുത്. ഉണക്കാനിട്ട വസ്ത്രങ്ങള് എടുക്കാന് മുറ്റത്തോ ടെറസിലോ പോവാതിരിക്കുക. നേരത്തെ ഇടിമിന്നലേറ്റവരില് നല്ലൊരു ശതമാനം, വളര്ത്തു മൃഗങ്ങളെ മാറ്റി കെട്ടാനും ടെറസില് ഉണക്കാനിട്ട വസ്ത്രങ്ങള് എടുക്കാനും പോയ വീട്ടമ്മമാരാണ്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കാണുമ്പോള് തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ജനലും വാതിലും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പര്ശനമോ സാമീപ്യമോ ഒഴിവാക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. കഴിയുന്നതും ഭിത്തിയിലോ തറയിലോ സ്പര്ശിക്കാതെ ഇരിക്കുക. വാഹനത്തിനുള്ളില് ആണങ്കില് തുറസ്സായ സ്ഥലത്ത് നിര്ത്തി, ലോഹ ഭാഗങ്ങളില് സ്പര്ശിക്കാതെ ഇരിക്കുക. ഇടിമിന്നല് ഉണ്ടാകുമ്പോള് ജലാശയത്തില് ഇറങ്ങരുത്. തുറസ്സായ സ്ഥലത്താണങ്കില് പാദങ്ങള് ചേര്ത്തുവച്ച് തല കാല് മുട്ടുകള്ക്ക് ഇടയില് ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുന്നതാണ് സുരക്ഷിതം.
സംസാരശേഷി പരിമിതര്ക്കുള്ള ഇടിമിന്നല് സുരക്ഷ സംബന്ധിച്ച ദൃശ്യ സന്ദേശം https://www.youtube.com/watch?v=So1uMkDyzd4 എന്ന ലിങ്കില് ലഭ്യമാണ്.
RELATED STORIES
സംഭല് വെടിവയ്പ്: ജുഡീഷ്യല് അന്വേഷണം നടത്തണമെന്ന് അല്ഹാദി...
26 Nov 2024 6:06 PM GMTപാരിപ്പള്ളി മെഡിക്കല് കോളജിലെ ഡോക്ടര്ക്കെതിരെ പീഡന ആരോപണം
26 Nov 2024 5:59 PM GMTഒരു ക്ഷേത്രത്തില് അഞ്ച് തവണ മോഷണം; ഒടുവില് കള്ളന് സിസിടിവി...
26 Nov 2024 5:55 PM GMTശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ്പ്: സ്വമേധയാ കേസെടുക്കാന്...
26 Nov 2024 5:46 PM GMTമുസ്ലിംകളുടെ വോട്ടവകാശം എടുത്തുകളയണമെന്ന് വൊക്കലിംഗ സന്ന്യാസി
26 Nov 2024 5:24 PM GMTഇസ്രായേൽ നശിക്കണമെന്ന് ആഗ്രഹിക്കുന്ന ജൂതന്മാർ! ആരാണ് ഹാരുദി ജൂതന്മാര് ...
26 Nov 2024 3:49 PM GMT