Sub Lead

തൃശൂരില്‍ വെസ്റ്റ് നൈല്‍ ഫീവര്‍;ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്

ക്യൂലക്‌സ് കൊതുകുകള്‍ പരത്തുന്ന വെസ്റ്റ് നൈല്‍ ഫീവര്‍ മാരകമായാല്‍ മരണംവരെ സംഭവിക്കാന്‍ സാധ്യതയുണ്ട്,ഇതുവരെയും ഈ രോഗത്തിന് മരുന്നോ വാക്‌സിനോ കണ്ടെത്തിയിട്ടില്ല

തൃശൂരില്‍ വെസ്റ്റ് നൈല്‍ ഫീവര്‍;ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്
X

തൃശൂര്‍: ജില്ലയില്‍ വെസ്റ്റ് നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. പാണഞ്ചേരി പഞ്ചായത്തിലെ ആശാരിക്കാട് പ്രദേശത്തെ ഒരാളിലാണ് രോഗം കണ്ടെത്തിയത്.ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേയാണ് രോഗം സ്ഥിരീകരിച്ചത്.രോഗിയെ പരിച്ചരിക്കാന്‍ കുടെ നിന്ന രണ്ട് പേര്‍ക്കും കൂടി പനി ഉള്ളതിനാല്‍ പ്രദേശത്ത് കനത്ത ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ് മുന്നറിപ്പ് നല്‍കി.

ക്യൂലക്‌സ് കൊതുകുകള്‍ പരത്തുന്ന വെസ്റ്റ് നൈല്‍ ഫീവര്‍ മാരകമായാല്‍ മരണംവരെ സംഭവിക്കാന്‍ സാധ്യതയുണ്ട്.ഇതുവരെയും ഈ രോഗത്തിന് മരുന്നോ വാക്‌സിനോ കണ്ടെത്തിയിട്ടില്ല.അടിയന്തര സാഹചര്യം പരിഗണിച്ച് പഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പഞ്ചായത്തില്‍ അവലോകനയോഗം ചേര്‍ന്നു.രോഗം സ്ഥിരീകരിച്ച മാരായ്ക്കല്‍ വാര്‍ഡില്‍ ഇന്ന് ഡ്രൈ ഡേ ആചരിക്കും. രോഗവാഹകരായ ക്യൂലക്‌സ് കൊതുകുകളുടെ സാന്നിധ്യവും പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്.

പനി, തലവേദ, ഛര്‍ദി, വയറുവേദന, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അപസ്മാരം, ഓര്‍മ്മ കുറവ് എന്നിവയ്ക്കും കാരണമാകും. മേല്‍പ്പറഞ്ഞ ലക്ഷണങ്ങളോടെയുള്ള പനി ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ആശുപത്രികളില്‍ ചികില്‍സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.





Next Story

RELATED STORIES

Share it