Sub Lead

ലഡാക്ക്‌ ചൈനക്ക് നൽകി ലോകാരോഗ്യ സംഘടനാ ഭൂപടം

ലോകാരോഗ്യ സംഘടന ചിത്രീകരിച്ച ഇന്ത്യയുടെ ഭൂപടം ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന ചിത്രീകരണത്തില്‍ നിന്ന് വ്യത്യസ്തമാണെന്ന് ചൈനയിലെ മുന്‍ ഇന്ത്യന്‍ പ്രതിനിധി ഗൗതം ബംബാവലെ അഭിപ്രായപ്പെട്ടു.

ലഡാക്ക്‌ ചൈനക്ക് നൽകി   ലോകാരോഗ്യ സംഘടനാ ഭൂപടം
X

ന്യൂഡല്‍ഹി: കൊവിഡ് 19 ആഗോള മഹാമാരിയെന്ന് പ്രഖ്യാപിക്കാന്‍ ചൈനക്ക് വേണ്ടി കാലതാമസം വരുത്തിയെന്ന ആരോപണം നേരിടുന്ന ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)ക്ക് നേരെ മറ്റൊരു ആരോപണം കൂടി. ഇന്ത്യ - ചൈന ഭൂപടം വെബ്‌സൈറ്റില്‍ ചിത്രീകരിക്കുന്നതില്‍ സംഘടന ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപണം ഉയര്‍ന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ഭാഗമായ ലഡാക്കിലെ അക്സായി ചിന്‍ ഉള്‍പെടെ ചില ഭാഗങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ഭൂപടത്തില്‍ ചൈനയുടെ ഭാഗമായാണ് കാണിക്കുന്നത്. ചൈനയുടെ മറ്റ് ഭാഗങ്ങള്‍ക്കും ഈ പ്രദേശത്തിനും ഒരേ നിറമാണ് ഭൂപടത്തില്‍ നല്‍കിയിരിക്കുന്നത്. കൂടാതെ, ജമ്മു കശ്മീരും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളും വ്യത്യസ്ത നിറങ്ങളിലാണ് ചിത്രീകരിച്ചത്.

പാക് അധിനിവേശ കശ്മീര്‍ ഒരു ഡോട്ട് ലൈന്‍ ഉപയോഗിച്ച് അടയാളപ്പെടുത്തി, ''തര്‍ക്ക പ്രദേശ '' മെന്ന സൂചന നല്‍കിയിട്ടുണ്ട്. പല യുഎന്‍ മാപ്പുകളിലും കശ്മീരിലെ ചില ഭാഗങ്ങള്‍ 'തര്‍ക്കപ്രദേശം ' ആയി നേരത്തെ കാണിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ്, യുഎന്‍ സംഘടനയുടെ ഭൂപടത്തില്‍ ജമ്മുകശ്മീര്‍, ലഡാക് എന്നിവ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍നിന്നും വ്യത്യസ്ത നിറങ്ങളില്‍ കാണിക്കുന്നത്.

ലോകാരോഗ്യ സംഘടന ചിത്രീകരിച്ച ഇന്ത്യയുടെ ഭൂപടം ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന ചിത്രീകരണത്തില്‍ നിന്ന് വ്യത്യസ്തമാണെന്ന് ചൈനയിലെ മുന്‍ ഇന്ത്യന്‍ പ്രതിനിധി ഗൗതം ബംബാവലെ അഭിപ്രായപ്പെട്ടു.

1960 കളില്‍ പാക് അധിനിവേശ കശ്മീരിന്റെ ഒരു ഭാഗം പാകിസ്താന്‍ ചൈനയ്ക്ക് നല്‍കിയിരുന്നു. സിന്‍ജിയാങ് പ്രവിശ്യയുടെ അതിര്‍ത്തിയില്‍ ലഡാക്കില്‍ 37,000 ചതുരശ്ര കിലോമീറ്റര്‍ ചൈന ഇതോടെ കൈവശപ്പെടുത്തി. മാത്രവുമല്ല സ്‌കൈമാപ്പിന്റെ പുതിയ പതിപ്പ് പ്രകാരം അരുണാചല്‍ പ്രദേശിന്റെ ചില ഭാഗങ്ങള്‍ തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ വരുന്നതായിട്ടുമായിരുന്നു അവര്‍ ചിത്രികരിച്ചത്. ചൈനയുടെ ഭൂപടം, 1989 ലെ ദേശീയ അതിര്‍ത്തികളുടെ സ്‌കൈ മാപ്പിന്റെ പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു, എന്നിരുന്നാലും ബീജിങ് റഷ്യയുമായും മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചു.



Next Story

RELATED STORIES

Share it