Sub Lead

രാജ്യത്തെ സാമ്പത്തിക മാന്ദ്യം ജെയ്റ്റ്‌ലിയുടെ തെറ്റായ നയങ്ങള്‍ മൂലമെന്ന് സുബ്രമണ്യന്‍ സ്വാമി

അരുണ്‍ ജെയ്റ്റ്‌ലി ധനകാര്യ മന്ത്രി ആയിരിക്കെ കൈകൊണ്ട തെറ്റായ നടപടികളാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന് കാരണമെന്ന് സുബ്രമണ്യന്‍ സ്വാമി കുറ്റപ്പെടുത്തി.

രാജ്യത്തെ സാമ്പത്തിക മാന്ദ്യം ജെയ്റ്റ്‌ലിയുടെ തെറ്റായ നയങ്ങള്‍ മൂലമെന്ന് സുബ്രമണ്യന്‍ സ്വാമി
X

ന്യൂഡല്‍ഹി: കേന്ദ്ര മുന്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ബിജെപി എംപി സുബ്രമണ്യന്‍ സ്വാമി. അരുണ്‍ ജെയ്റ്റ്‌ലി ധനകാര്യ മന്ത്രി ആയിരിക്കെ കൈകൊണ്ട തെറ്റായ നടപടികളാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന് കാരണമെന്ന് സുബ്രമണ്യന്‍ സ്വാമി കുറ്റപ്പെടുത്തി. കശ്മീര്‍ വിഷയവും രാജ്യത്തിന്റെ പുരോഗതിയും സംബന്ധിച്ച് സെമിനാറിനോടനുബന്ധിച്ച് പുനെയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ശരിയാണെങ്കിലും രാജ്യത്തെ സാമ്പത്തിക രംഗം മെച്ചപ്പെടണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ദേശ സുരക്ഷ, രാഷ്ട്രനിര്‍മാണം എന്നിവ പോലെ തുല്യ പ്രധാന്യം സാമ്പത്തിക രംഗത്തിനുമുണ്ട്. അരുണ്‍ ജെയ്റ്റ്‌ലി ധനകാര്യ മന്ത്രി ആയിരുന്നപ്പോള്‍ കൈക്കൊണ്ട തെറ്റായ നടപടികളാണ് ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണം. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പലിശ നിരക്ക് ഉയര്‍ത്തിയതും മാന്ദ്യത്തിന് കാരണമായെന്ന് സ്വാമി കുറ്റപ്പെടുത്തി.ജെയ്റ്റ്‌ലിയുടെ കാലത്ത് സ്വീകരിച്ച തെറ്റായ നയങ്ങള്‍ ഇപ്പോഴുമുണ്ട്. ഉയര്‍ന്ന നികുതി ചുമത്തുന്നതടക്കമുള്ളവയാണ് മാന്ദ്യത്തിന് കാരണം. സാമ്പത്തിക രംഗത്ത് തന്റെ ഉപദേശം തേടിയിരുന്നില്ല. അതേ സമയം 370ാം അനുച്ഛേദം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് താന്‍ ഉപദേശം നല്‍കുകയും അത് ശരിയാവുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it