- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലവെള്ളപാച്ചിലില്‍ ഒഴുകിയെത്തിയ തടി പിടിക്കാന്‍ ശ്രമം; യുവാക്കള്‍ അറസ്റ്റില്‍
കോട്ടമന്‍പാറ സ്വദേശികളായ രാഹുല്‍ സന്തോഷ്, നിഖില്‍ ബിജു, വിപിന്‍ സണ്ണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദുരന്ത നിവാരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തും അറസ്റ്റ് ചെയ്തതും.

പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് കടപുഴകി വന്ന കാട്ടുതടി പിടിക്കാന്‍ ശ്രമിച്ച മൂന്ന് യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. കോട്ടമണ്‍പാറ സ്വദേശികളായ രാഹുല്‍, വിപിന്‍, നിഖില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സീതത്തോടില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്ന തടിയുടെ മുകളില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഈ യുവാക്കള്‍ക്കെതിരെ പോലിസ് നേരത്തെ കേസെടുത്തിരുന്നു. ഉച്ചയോടെയാണ് ഇവരുടെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ഇവരെ മൂന്ന് പേരെയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കോട്ടമന്‍പാറ സ്വദേശികളായ രാഹുല്‍ സന്തോഷ്, നിഖില്‍ ബിജു, വിപിന്‍ സണ്ണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദുരന്ത നിവാരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തും അറസ്റ്റ് ചെയ്തതും.
കനത്ത മഴ കാരണം തിങ്കളാഴ്ച ജില്ലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ജില്ലയില്‍ കനത്ത മഴ പെയ്തത്തിന് പിന്നാലെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. ഇതിനിടെയാണ് സീതത്തോടില്‍ കുത്തിയൊലിച്ചു വന്ന മലവെള്ളത്തിലേക്ക് ചാടിയിറങ്ങി ഇവര്‍ വനത്തില്‍ നിന്നും ഒഴുകി വന്ന കാട്ടുതടിക്ക് മേലെ നീന്തി കേറിയതും വീഡിയോകള്‍ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും.
RELATED STORIES
രണ്ട് ഫലസ്തീനി നേതാക്കളെ അറസ്റ്റ് ചെയ്ത് സിറിയന്‍ സര്‍ക്കാര്‍
23 April 2025 1:46 AM GMTഇസ്രായേലിന്റെ നുണകള്‍ ചുരുളഴിയുന്നു: വെടിനിര്‍ത്തല്‍ കരാര്‍ തടയാന്‍...
23 April 2025 1:27 AM GMTകശ്മീരില്‍ ഇന്ന് ബന്ദ്
23 April 2025 1:09 AM GMTബാറില്‍ വാക്കേറ്റം; മൂന്നുപേര്‍ക്ക് കുത്തേറ്റു
23 April 2025 12:44 AM GMTഐപിഎല്‍; ലഖ്നൗവിനെ തകര്‍ത്തെറിഞ്ഞ് ഡല്‍ഹി
22 April 2025 6:47 PM GMTതൃശൂരില്‍ കനത്ത മഴയും കാറ്റും; ബൈക്കുകള്‍ പറന്നു വീണു
22 April 2025 6:29 PM GMT