Sub Lead

കണ്ണൂരിലും കേസ്; യൂട്യൂബര്‍ 'തൊപ്പി'യുടെ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂരിലും കേസ്; യൂട്യൂബര്‍ തൊപ്പിയുടെ അറസ്റ്റ് രേഖപ്പെടുത്തി
X
കണ്ണൂര്‍: പൊതുപരിപാടിയില്‍ അശ്ലീലച്ചുവയോടെ സംസാരിക്കുകയും ഗതാഗതതടസ്സമുണ്ടാക്കുകയും ചെയ്തന്നെ് ആരോപിച്ച് യൂട്യൂബര്‍ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ കണ്ണൂരിലും കേസ്. സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീലം പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കല്യാശ്ശേരി മാങ്ങാട് പള്ളിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് നിഹാദിനെതിരേ കണ്ണപുരം പോലിസ് കേസെടുത്തത്. ഐടി ആക്ടിലെ 67ാം വകുപ്പ് പ്രകാരമാണ് കേസ്. നിഹാദിന്റെ വീഡിയോയിലൂടെ അശ്ലീലവും സ്ത്രീവിരുദ്ധതയും നടത്തി കുട്ടികളെ വഴി തെറ്റിക്കുന്നുവെന്ന് കാണിച്ച് ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഡിജിപിയുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ സിറ്റി പോലിസ് കമീഷണര്‍ ആര്‍ അജിത്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു.

ദിവസങ്ങള്‍ക്കു മുമ്പ് മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ ഒരു കടയുടെ ഉദ്ഘാടനത്തിനിടെ അശ്ലീല പ്രയോഗം നടത്തുകയും ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്തതിനെതിരേ വിമര്‍ശനം ശക്തമായതോടെയാണ് 'തൊപ്പി'ക്കെതിരേ പോലിസ് കേസെടുത്തത്. തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രി മുഹമ്മദ് നിഹാദ് താമസിക്കുന്ന എറണാകുളത്തെ ഫ്‌ലാറ്റില്‍ നിന്ന് വളാഞ്ചേരി പോലിസാണ് കസ്റ്റഡിയില്‍ എടുത്തത്. ഫ്‌ലാറ്റില്‍ നിന്ന് ഒരു കംപ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, രണ്ട് മൊബൈല്‍ ഫോണ്‍ എന്നിവയും പിടിച്ചെടുത്തു. പോലിസ് വാതിലുകള്‍ ചിവിട്ടിപ്പൊളിച്ചാണ് അകത്തുകയറിയതെന്ന് തെളിയിക്കുന്ന വീഡിയോയും ഇയാള്‍ അപ് ലോഡ് ചെയ്തിരുന്നു. സംഭവത്തില്‍ വസ്ത്രവ്യാപാരശാല ഉടമയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാടത്തിന്റെ പരാതിയിലാണ് വിവാദ പരിപാടിയില്‍ പോലിസ് കേസെടുത്തത്. ആറ് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സാണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യൂട്യൂബ് ചാനലില്‍ കൂടുതലും അശ്ലീലപ്രയോഗങ്ങളാണെന്നാണ് ആരോപണം.

Next Story

RELATED STORIES

Share it