Apps & Gadgets

ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് 51 രൂപ 'ക്യാഷ് ബാക്ക്' ഓഫറുമായി വാട്‌സ് ആപ്പ്; വിശദാംശങ്ങള്‍ ഇങ്ങനെ...

വാട്‌സ് ആപ്പ് അതിന്റെ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകള്‍ക്ക് ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്തുതുടങ്ങിയെന്നാണ് ബിസിനസ് ഇന്‍സൈഡര്‍ റിപോര്‍ട്ട്. വാട്‌സ് ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.21.20.3 ലാണ് ക്യാഷ് ബാക്ക് ഓപ്ഷന്‍ വരുന്നത്.

ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് 51 രൂപ ക്യാഷ് ബാക്ക് ഓഫറുമായി വാട്‌സ് ആപ്പ്; വിശദാംശങ്ങള്‍ ഇങ്ങനെ...
X

ന്യൂഡല്‍ഹി: ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ തുടങ്ങി ഇന്ത്യയില്‍ പ്രചാരത്തിലുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകളുടെ ശ്രേണിയില്‍ പുതുമുഖമാണ് വാട്‌സ് ആപ്പ് പേ. ഉപയോക്താക്കളുടെ എണ്ണം പരിശോധിച്ചാല്‍ മറ്റ് പേയ്‌മെന്റ് ആപ്പുകളേക്കാള്‍ ഏറെ പിന്നിലാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് പേയുടെ സ്ഥാനം. അതുകൊണ്ടുതന്നെ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പുത്തന്‍ ഓഫറുകള്‍ അവതരിപ്പിക്കുകയാണ് വാട്‌സ് ആപ്പ്. വാട്‌സ് ആപ്പ് പേയ്‌മെന്റ് ഫീച്ചര്‍ ഉപയോഗിക്കാന്‍ തുടങ്ങിയവര്‍ക്ക് 51 രൂപ 'ക്യാഷ് ബാക്ക്' ആണ് കമ്പനിയുടെ വാഗ്ദാനം.

ഫോണ്‍ പേ പോലുള്ള പേയ്‌മെന്റ് ആപ്പ് മൊബൈല്‍ റീചാര്‍ജുകള്‍ക്ക് പ്രോസസ്സിങ് ഫീസ് ഈടാക്കുന്ന സമയത്താണ് ക്യാഷ് ബാക്ക് ഓഫറായി 51 രൂപ വാഗ്ദാനം ചെയ്തിരിക്കുന്നത്. വാട്‌സ് ആപ്പ് അതിന്റെ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകള്‍ക്ക് ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്തുതുടങ്ങിയെന്നാണ് ബിസിനസ് ഇന്‍സൈഡര്‍ റിപോര്‍ട്ട്. വാട്‌സ് ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.21.20.3 ലാണ് ക്യാഷ് ബാക്ക് ഓപ്ഷന്‍ വരുന്നത്. ആന്‍ഡ്രോയിഡിലെ വാട്‌സ് ആപ്പ് ബീറ്റാ ആപ്പ് ചാറ്റ് ലിസ്റ്റിന് മുകളില്‍ 'പണം തരൂ, 51 രൂപ ക്യാഷ്ബാക്ക് നേടൂ' എന്ന സന്ദേശമുള്ള ഒരു ബാനര്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി.

വ്യത്യസ്ത കോണ്‍ടാക്ടുകളിലേക്ക് പണം അയയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് 51 രൂപ വീതം അഞ്ചുതവണ 255 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കും. ഈ ക്യാഷ് ബാക്ക് ഓഫര്‍ നേടാന്‍ ഇടപാട് നടത്തേണ്ട തുകയ്ക്ക് വാട്‌സ് ആപ്പ് പരിധി നിശ്ചയിച്ചിട്ടില്ല. 51 രൂപ ക്യാഷ് ബാക്ക് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ. കഴിഞ്ഞ മാസമാണ് വാട്‌സ് ആപ്പ് യുപിഐ അധിഷ്ഠിത പേയ്‌മെന്റ് സേവനത്തില്‍ ക്യാഷ് ബാക്ക് പരീക്ഷിക്കാന്‍ തുടങ്ങിയത്.

ക്യാഷ് ബാക്ക് ഉറപ്പാണെങ്കിലും നിങ്ങള്‍ക്ക് ഇത് അഞ്ചുതവണ മാത്രമേ ലഭിക്കൂ. ഈ ഫീച്ചര്‍ ബീറ്റാ ഉപയോക്താക്കള്‍ക്കും ആന്‍ഡ്രോയിഡിലും മാത്രമേ ലഭ്യമാവൂ എന്ന കാര്യവും ശ്രദ്ധിക്കണം. വൈകാതെ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഓഫര്‍ വാട്‌സ് ആപ്പ് ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാവര്‍ക്കും ക്യാഷ് ബാക്ക് ലഭിക്കുമോ അതോ വാട്‌സ് ആപ്പില്‍ ഒരിക്കലും പേയ്‌മെന്റ് അയച്ചിട്ടില്ലാത്ത ഉപയോക്താക്കള്‍ക്ക് മാത്രമാണോ എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.

അടുത്തിടെ ഫിന്‍ടെക്ക് കമ്പനികളിലെ പ്രമുഖരായ പേടിഎം ഒരുലക്ഷം രൂപ വരെയുള്ള ക്യാഷ് ബാക്ക് ഓഫര്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരുന്നു. ഒക്ടോബര്‍ 14നാണ് ഈ ബംപര്‍ പദ്ധതി പേടിഎം ആരംഭിച്ചത്. ഈ ഓഫര്‍ വഴി ദിവസവും ഉപഭോക്താക്കള്‍ക്ക് ഒരുലക്ഷം രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കും. പേടിഎം ആപ്പിലൂടെ പണമയയ്ക്കുകയോ ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍, റീചാര്‍ജുകള്‍ തുടങ്ങിയവ നടത്തുന്നതിലൂടെയോ ക്യാഷ്ബാക്ക് നേടാനാവും.

Next Story

RELATED STORIES

Share it