Flash News

തേജസ് അടച്ചുപൂട്ടരുത്: സംയുക്ത ട്രേഡ് യൂനിയന്‍ കണ്‍വെന്‍ഷന്‍

തേജസ് അടച്ചുപൂട്ടരുത്: സംയുക്ത ട്രേഡ് യൂനിയന്‍ കണ്‍വെന്‍ഷന്‍
X


കോഴിക്കോട്: 13 വര്‍ഷമായി പ്രസിദ്ധീകരിച്ചുവരുന്ന തേജസ് ദിനപത്രം അടച്ചുപൂട്ടി 400ഓളം തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടരുതെന്ന് കോഴിക്കോട് പ്രസ്സ് ക്ലബില്‍ ചേര്‍ന്ന സംയുക്ത തൊഴിലാളി യൂനിയന്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പരസ്യം പുനസ്ഥാപിച്ച് സര്‍ക്കാരും വിട്ടുവീഴ്ച ചെയ്ത് മാനേജ്‌മെന്റും തൊഴിലാളികളുടെ പ്രയാസം അകറ്റണമെന്നും തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കെഎന്‍ഇഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി. മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ കെയുഡബ്ല്യൂജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെയുഡബ്ല്യൂജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, ജില്ലാ സെക്രട്ടറി വിപുല്‍നാഥ്, സിപിഎം സഈദ്, അഡ്വ. എം രാജന്‍ ഐഎന്‍ടിയുസി, ബിജു ആന്റണി എച്ച്എംഎസ്, ജാഫര്‍ ഷെക്കീര്‍ എസ്ടിയു, കെയുഡബ്ല്യൂജെ സംസ്ഥാന സമിതി അംഗം സമീര്‍ കല്ലായി, ആര്‍ രഞ്ജിത്ത്, ടി മുംതാസ്, കെഎന്‍ഇഫ് ജില്ലാ സെക്രട്ടറി വി എ മജീദ്, കെഎന്‍ഇഫ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രകാശന്‍, എം അഷ്‌റഫ്, തേജസ് ജേര്‍ണലിസ്റ്റ് യൂനിയന്‍ പ്രസിഡന്റ് കെപിഒ റഹ്മത്തുല്ല, പിപി ഹംസ എന്നിവര്‍ സംസാരിച്ചു.
തേജസ് ജീവനക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനുവേണ്ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. എളമരം കരീം, ആര്‍ ചന്ദ്രശേഖരന്‍, കെപി രാജേന്ദ്രന്‍, അഹ്മദ് കുട്ടി, ഉണ്ണിക്കുളം, മനയത്ത് ചന്ദ്രന്‍ എന്നിവര്‍ രക്ഷാധികാരികളും ഷെമീര്‍ കല്ലായി ചെയര്‍മാന്‍, വി എ മജീദ് കണ്‍വീനര്‍, അഡ്വ. എം. രാജന്‍, ബിജു ആന്റണി, യു. പോക്കര്‍, ജാഫര്‍ ഷെക്കീര്‍, കെ. ഗംഗാധരന്‍, സി. നാരായണന്‍, സി. മോഹനന്‍, കമാല്‍ വരദൂര്‍, എം. അഷ്‌റഫ്, പ്രകാശന്‍, വിപുല്‍നാഥ്, ടി. മുംതാസ്, കെപിഒ റഹ്മത്തുല്ല, ഷെബീര്‍ ആര്‍.കെ, പ്രേം മുരളി, പി.പി. ഹംസ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.
Next Story

RELATED STORIES

Share it