Flash News

യുവേഫ രണ്ടാം ഘട്ട മല്‍സരങ്ങള്‍ക്ക് ഇന്ന് കിക്കോഫ്; പോര്‍ച്ചുഗലും പോളണ്ടും നേര്‍ക്കുനേര്‍

യുവേഫ രണ്ടാം ഘട്ട മല്‍സരങ്ങള്‍ക്ക് ഇന്ന് കിക്കോഫ്; പോര്‍ച്ചുഗലും പോളണ്ടും നേര്‍ക്കുനേര്‍
X

ചൊര്‍സോവ്: ഇടവേളയ്ക്ക് ശേഷം തുടങ്ങുന്ന യുവേഫ നാഷന്‍സ് കപ്പില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍. ആദ്യ മല്‍സരത്തില്‍ നിലവിലെ യൂറോ കപ്പ് ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ പോളണ്ടുമായി ഏറ്റുമുട്ടുമ്പോള്‍ മറ്റൊരു മല്‍സരത്തില്‍ ലോകകപ്പ് ആതിഥേയരായ റഷ്യയും വെയില്‍സും തമ്മില്‍ പോരടിക്കും. ലീഗ് എയില്‍ ആദ്യ മല്‍സരം ജയിച്ച പോര്‍ച്ചുഗല്‍ വിജയത്തുടര്‍ച്ച ലക്ഷ്യം വച്ച് ഇറങ്ങുമ്പോള്‍ ആദ്യ മല്‍സരത്തില്‍ ഇറ്റലിയോടേറ്റ സമനിലയ്ക്ക് ശേഷമാണ് പോളണ്ടുമിറങ്ങുന്നത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങുന്ന പോര്‍ച്ചുഗലിന് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം തുടരണമെങ്കില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ പോളണ്ടിനെ പരാജയപ്പെടുത്തണം. മല്‍സരം പോളണ്ടിന്റെ തട്ടകത്താണെന്നതിനാല്‍ ഇന്ന് ജയിക്കാന്‍ പോര്‍ച്ചുഗലിന് മികച്ച പോരാട്ടം തന്നെ പുറത്തെടുക്കേണ്ടി വരും. ഇരു ടീമും അവസാനമായി 2016ല്‍ ഫ്രാന്‍സില്‍ ഏറ്റുമുട്ടിയപ്പോള്‍ പെനല്‍റ്റി ഭാഗ്യത്തിലൂടെ ജയം പോര്‍ച്ചുഗീസ് ടീമിനൊപ്പം നിന്നു. 1976ന് ശേഷം ഇരു ടീമും 11 തവണ കൊമ്പുകോര്‍ത്തപ്പോ ള്‍ അഞ്ചിലും വിജയിച്ച് കരുത്തു കാട്ടാന്‍ പോര്‍ച്ചുഗലിന് കഴിഞ്ഞു. മൂന്നെണ്ണത്തില്‍ പോളണ്ട് വെന്നിക്കൊടി നാട്ടിയപ്പോള്‍ മൂന്നെണ്ണം സമനിലിലും കലാശിച്ചു. റെക്കോഡുകള്‍ പോര്‍ച്ചുഗലിനൊപ്പം നില്‍ക്കുമ്പോള്‍ ഇതിന്റെ ആത്മവിശ്വാസമാണ് ടീമിന്റെ കരുത്ത്. ഇന്ന് കൂടി ജയിച്ചാല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി പോര്‍ച്ചുഗലിന് ഡി ഗ്രൂപ്പ് ചാംപ്യന്‍മാരായ സ്‌പെയിനുമായി പ്ലേ ഓഫ് മല്‍സരം കളിക്കാം. ഫിഫ റാങ്കിങില്‍ പോര്‍ച്ചുഗല്‍ ഏഴാം സ്ഥാനത്തും പേളണ്ട് 18ാം സ്ഥാനത്തുമാണ്.
ദേശീയ ടീമിനായി 55 ഗോളുകള്‍ അക്കൗണ്ടിലുള്ള ബയേണ്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയിലാണ് പോളിഷ് ടീം കൂടുതല്‍ ആശ്രയിക്കുന്നതെങ്കില്‍ സ്പാനിഷ് ലാലിഗയില്‍ സെവിയയെ മുന്നിലെത്തിച്ച ആേ്രന്ദ സില്‍വയുടെ ബൂട്ടിനെയാണ് ഫുട്‌ബോള്‍ ലോകം പ്രതീക്ഷ വയ്ക്കുന്നത്. ലീഗില്‍ ഏഴ് ഗോളുകളുമായി ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള സില്‍വ വിചാരിച്ചാല്‍ പോര്‍ച്ചുഗലിന് അടുത്ത റൗണ്ടിലേക്ക് അനായാസം മുന്നേറാം. പരാജയമാണ് കാത്തിരിക്കുന്നതെങ്കില്‍ ഇറ്റലിയുമായുള്ള അവസാന മല്‍സരത്തില്‍ ടീമിന് ജയം അനിവാര്യം.
മറ്റൊരു മല്‍സരത്തില്‍ ബി ലീഗില്‍ റഷ്യയും സ്വീഡനും എതിരിടാനൊരുങ്ങുമ്പോള്‍ സ്വീഡന് ഇന്ന് ജയിച്ചേ തീരൂ. ആദ്യ മല്‍സരത്തില്‍ തുര്‍ക്കിയോട്് 2-3ന് പരാജയപ്പെട്ട സ്വീഡന്‍ ഗ്രൂപ്പ് രണ്ടില്‍ അവസാന സ്ഥാനത്താണ.് ഇന്ന് വന്‍മാര്‍ജിനില്‍ സ്വീഡിഷ് പട ജയിച്ചാല്‍ റഷ്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഗ്രൂപ്പ് ചാംപ്യന്‍മാരാവാം. നിലവില്‍ ഒരു മല്‍സരത്തില്‍ നിന്ന് മൂന്ന് പോയിന്റുമായി റഷ്യയാണ് ഒന്നാമത്. ആദ്യ മല്‍സരത്തില്‍ ഗോളടിച്ച ഡെനിസ് ചെറിഷേവും അര്‍ട്ടെം സ്യൂബയും ഇന്ന് കൂടി എതിര്‍ വല ചലിപ്പിച്ച് റഷ്യയെ മുന്നിലെത്തിക്കുമെന്നാണ് നിലവിലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകാരുടെ ആരാധകരുടെ വിശ്വാസം. ആദ്യ മല്‍സരത്തില്‍ ഗോള്‍ നേടിയ വിക്ടര്‍ ക്ലാസനായിരിക്കും സ്വീഡനെ നയിക്കുക.
Next Story

RELATED STORIES

Share it