Articles

ഓര്‍മ, സ്വത്വം പ്രതിരോധം

ഡല്‍ഹിയില്‍ ഉണ്ടായിരുന്നവര്‍ ആകാശം മുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന ഖുത്തുബ്മിനാറിന്റെ താഴെ ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദില്‍നിന്നു നമസ്‌കരിച്ചിട്ടുണ്ടാവും. പക്ഷേ, ഇനിയുള്ള സന്ദര്‍ശകര്‍ക്ക് ആ ഭാഗ്യം ഉണ്ടാവുമോ എന്നറിയില്ല. സംരക്ഷിത സ്മാരകങ്ങള്‍ മത ആചാരങ്ങ

ഓര്‍മ, സ്വത്വം പ്രതിരോധം
X

എം എസ് സാജിദ്


ഡല്‍ഹിയില്‍ ഉണ്ടായിരുന്നവര്‍ ആകാശം മുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന ഖുത്തുബ്മിനാറിന്റെ താഴെ ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദില്‍നിന്നു നമസ്‌കരിച്ചിട്ടുണ്ടാവും. പക്ഷേ, ഇനിയുള്ള സന്ദര്‍ശകര്‍ക്ക് ആ ഭാഗ്യം ഉണ്ടാവുമോ എന്നറിയില്ല. സംരക്ഷിത സ്മാരകങ്ങള്‍ മത ആചാരങ്ങള്‍ക്കുള്ള സ്ഥലമല്ല എന്ന വാദം പറഞ്ഞ്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (അടക) അവിടെ നമസ്‌കാരം നിരോധിച്ച് ഉത്തരവായത് കഴിഞ്ഞ മാസമാണ്. സന്ദര്‍ശകരുടെ ശ്രദ്ധ പെട്ടെന്നു പതിയാത്ത ചെറിയ മുഗള്‍ മസ്ജിദിന്റെയും സ്ഥിതി വ്യത്യസ്തമല്ല. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ധൃതിവേണ്ട പതുക്കെ കേസ് ലിസ്റ്റ് ചെയ്യാമെന്നു പറഞ്ഞു ഫയല്‍ മൂലയില്‍ വച്ചു. എന്നാല്‍, ഇതേ കോടതി ഖുതുബ് കോംപ്ലക്‌സില്‍ ഹിന്ദുക്കള്‍ക്കും ജൈനര്‍ക്കും ആരാധനയ്ക്കു സൗകര്യം ചെയ്യാനുള്ള തത്രപ്പാടിലാണ്. താജ്മഹലിലെ പള്ളി, അവഗണനമൂലം നമസ്‌കാരം നിര്‍വഹിക്കാന്‍ കഴിയാത്ത തരത്തില്‍ വൃത്തിഹീനമായി കിടക്കുകയാണ്. ശ്രീരംഗപ്പട്ടണത്തുള്ള ടിപ്പു സുല്‍ത്താന്‍ ജാമിഅ മസ്ജിദില്‍ പോയപ്പോള്‍ കണ്ടത്, പള്ളിയുടെ സുരക്ഷയ്ക്കായി യന്ത്രതോക്കുകളുമായി വിശ്രമിക്കുന്ന അരഡസന്‍ പട്ടാളക്കാരെയായിരുന്നു. തൊട്ടടുത്ത വെള്ളിയാഴ്ച ഇവര്‍ നോക്കിനില്‍ക്കേയാണ് പ്രാര്‍ഥന തടയുമെന്നു പറഞ്ഞു പള്ളിയുടെ മേല്‍ അവകാശവാദം ഉന്നയിച്ച് ഒരുകൂട്ടം ഹിന്ദുത്വവാദികള്‍ കുഴപ്പമുണ്ടാക്കിയത്.

രാജ്യത്തെ പുരാതന മസ്ജിദുകളും മറ്റു നിര്‍മിതികളും കേവലം കെട്ടിടങ്ങളാണെന്ന സമീപനം, തകര്‍ക്കാന്‍ നടക്കുന്നവര്‍ക്കു മാത്രമല്ല മുസ്‌ലിംകളിലെ ചില കൂട്ടര്‍ക്കുമുണ്ട്. യഥാര്‍ഥത്തില്‍ ഈ ചരിത്ര സ്മാരകങ്ങള്‍ രാഷ്ട്രീയവും സാമൂഹികവുമായ നിരവധി അടരുകള്‍ ചേര്‍ന്നതാണെന്ന വിവരം കുറഞ്ഞപക്ഷം പുരാവസ്തു വകുപ്പിലെ വിദഗ്ധര്‍ക്കെങ്കിലും ഉണ്ടാവണം. മാത്രവുമല്ല, ഖുത്തുബ്മിനാറോ താജ്മഹലോ ജുമാ മസ്ജിദോ കാണുമ്പോള്‍ കല, സംസ്‌കാരം, വിശ്വാസം, വികാരം, ചരിത്രം എന്നിവയുടെ സാകല്യമാണ് അവിടെ ഒരാള്‍ക്കു ദര്‍ശിക്കാനാവുക. നൂറ്റാണ്ടുകള്‍ക്കു മുന്നേ ഈ നിര്‍മിതിക്കു വേണ്ടി പേര്‍ഷ്യയില്‍ നിന്നുള്ള എന്‍ജിനീയര്‍മാര്‍, യൂറോപ്പില്‍ നിന്നുള്ള വിദഗ്ധര്‍, അറേബ്യയിലും ചൈനയിലും നിന്നുള്ള സാധനസാമഗ്രികള്‍ തുടങ്ങി വ്യത്യസ്ത രാജ്യങ്ങളുമായി അക്കാലത്തെ ഭരണാധികാരികള്‍ നടത്തിയ ഇടപാടുകള്‍, സൗഹൃദങ്ങള്‍ മുതലായവ ഇക്കാലത്തെ സംഹാര ശക്തികള്‍ക്കു മനസ്സിലാക്കാന്‍പോലും കഴിയില്ല.

ചരിത്രത്തില്‍, മുസ്‌ലിം ചക്രവര്‍ത്തിമാരില്‍ കാണാനാവുന്ന പൊതുവായ ഒരു കാര്യം, മസ്ജിദുകള്‍ നിര്‍മിക്കുന്നത് അവരുടെ അധികാര ചിഹ്നങ്ങളായി മാത്രമായിരുന്നില്ല, മറിച്ച് ഭരണാധികാരിയെ ജനങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായിട്ടുകൂടെ ആയിരുന്നു. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തത്, ഉസ്‌ബെകിസ്താനിലെ ബുഖാറയിലുള്ള പണ്ഡിതനായിരുന്നു. ശേഷം അദ്ദേഹത്തെ അവിടെ ഇമാമായി നിയമിക്കുകയാണ് ഷാജഹാന്‍ ചെയ്തത്. ജനാഭിലാഷം മുന്‍നിര്‍ത്തിയാണ് ബാബര്‍ മീര്‍ ബാഖിയെ ബാബരി മസ്ജിദ് നിര്‍മിക്കാന്‍ അയക്കുന്നത്. മാത്രവുമല്ല, മദ്‌റസ, ഡിസ്‌പെന്‍സറി, വ്യാപാര സ്ഥാപനങ്ങള്‍, കലാപ്രവര്‍ത്തനങ്ങള്‍, ചര്‍ച്ചകള്‍ തുടങ്ങിയവകൊണ്ടു സമ്പുഷ്ടമായിരുന്നു ഓരോ പള്ളികളുടെയും ചുറ്റുവട്ടം. നഗരവല്‍ക്കരണത്തിന്റെ ആണിക്കല്ലായാണ് പള്ളികള്‍ വര്‍ത്തിച്ചത്. അതിലുമുപരി ഇന്ത്യയിലെ ജാതിവാദികള്‍ക്ക് അന്നുമിന്നും ഉള്‍ക്കൊള്ളാനാവാത്ത, പരിചയിച്ചിട്ടില്ലാത്ത ഒന്നും പള്ളികള്‍ പ്രസരിപ്പിച്ചിരുന്നു. ആരാധനാ കേന്ദ്രത്തിലോ പരിസരങ്ങളിലോ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആര്‍ക്കും പ്രവേശന വിലക്കില്ലായിരുന്നു എന്നതാണത്.

ഇന്ത്യന്‍ മുസ്‌ലിംകളുടെ ചരിത്ര സ്മാരകങ്ങള്‍ക്കു നേരെ ആര്‍എസ്എസ് നടത്തുന്ന ആക്രമണങ്ങളുടെ ലക്ഷ്യം മറ്റൊന്നാണ്. സ്‌കൂള്‍ പാഠപുസ്തകത്തില്‍നിന്നു ഡല്‍ഹി സുല്‍ത്തനേറ്റുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളാണ് എന്‍സിഇആര്‍ടിയുടെ ഒഴിവാക്കലിന് ഏറ്റവും കൂടുതല്‍ വിധേയമായതെന്നത് അവരുടെ ലക്ഷ്യം വ്യക്തമാക്കുന്നു. ഓരോ സ്മാരകങ്ങളും അതുമായി ബന്ധപ്പെട്ട സമൂഹത്തിന്റെ, സമുദായത്തിന്റെ സജീവവും അത്രതന്നെ വൈകാരികവുമായ ഓര്‍മകളാണ്. ഈ ഓര്‍മകള്‍ ഒരേസമയം അവരുടെ ചരിത്രവും സ്വത്വബോധവും രൂപപ്പെടുത്തുന്നുണ്ടെന്നു നരവംശ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതില്‍ത്തന്നെ സാമൂഹികമായ ഓര്‍മകള്‍ (ീെരശമഹ ാലാീൃ്യ) ഒരു സാമൂഹിക മൂലധനമാണെന്നും (ീെരശമഹ രമുശമേഹ) മതാധിഷ്ഠിത കേന്ദ്രങ്ങള്‍, ഓര്‍മകള്‍ അടിസ്ഥാനമാക്കിയുള്ള അസ്തിത്വം രൂപപ്പെടുത്തുന്നതില്‍ വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പറയുന്നു. അതായത്, ഒരു പുരാതന 'കെട്ടിടത്തിന്' നേരെയുള്ള ഏതൊരാക്രമണവും ആ സമുദായത്തിന്റെ ചരിത്രം ധ്വംസിക്കുന്ന, അവരുടെ നിലനില്‍പ്പുതന്നെ ഇല്ലാതാക്കുന്ന പ്രക്രിയയായാണ് മനസ്സിലാക്കേണ്ടത്.

തങ്ങളുടെ അധീശത്വം സ്ഥാപിക്കാനായി മര്‍ദ്ദിത സമൂഹത്തിന്റെ ഓര്‍മകളായ സ്മാരകങ്ങള്‍, ലൈബ്രറികള്‍, പ്രതിമകള്‍, വിശുദ്ധ സ്ഥലങ്ങള്‍ എന്നിവ കൈയേറുന്നതും നശിപ്പിക്കുന്നതും അധിനിവേശ ശക്തികളുടെ രീതിയാണ്. ബ്രിട്ടന്‍ ഇന്ത്യയോട് ചെയ്തതും അമേരിക്ക ഇറാഖിലും അഫ്ഗാനിലും ചെയ്തതും ഇസ്രായേല്‍ അഖ്‌സ പള്ളിയോടു ചെയ്യുന്നതും ആധുനിക ചരിത്രത്തില്‍ നാം കണ്ടതാണ്. 1857ലെ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ബ്രിട്ടിഷ് പട്ടാളത്തിനേറ്റ അപമാനകരമായ പരിക്കുകള്‍ക്കു പ്രധാന കാരണം മുസ്‌ലിംകളാണെന്നു പട്ടാളത്തിനു തോന്നിയിരുന്നു. അതിനു പക വീട്ടാന്‍ ജുമാ മസ്ജിദ് പൂര്‍ണമായി തകര്‍ക്കണമെന്നും ഇനിയൊരിക്കലും മസ്ജിദ് മുസ്‌ലിംകള്‍ക്കു നമസ്‌കാരത്തിനു വിട്ടുകൊടുക്കാതെ കൈയടക്കി വയ്ക്കണമെന്നും ഒരു ക്രിസ്തീയ ദേവാലയമാക്കി മാറ്റുകയോ ഡല്‍ഹി കോളജാക്കി പരിവര്‍ത്തിപ്പിക്കുകയോ ചെയ്യണമെന്നുമൊക്കെ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, ഒരു ഭരണകൂടം തന്നെ അതിന്റെ ചില പൗരന്‍മാരോട് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുകയാണ് ഇന്ത്യയില്‍. ഒരു സമൂഹം പരിപാവനമായി കാണുന്ന ഇടം മറ്റൊരു കൂട്ടര്‍ക്ക് ഒരു വിലയുമില്ലാത്തതാവുന്നത് അത്തരം ഇടങ്ങളുമായി ബന്ധിപ്പിക്കുന്ന സാമൂഹിക ഓര്‍മകളോ ചരിത്രമോ അവര്‍ക്ക് ഇല്ലാത്തതും അതില്‍നിന്നു രൂപപ്പെടുന്ന സ്വത്വബോധം അവര്‍ക്കു തീര്‍ത്തും അന്യമായതും കൊണ്ടാണ്. എന്നാല്‍, ആര്‍എസ്എസ് നിയന്ത്രിത ഭരണകൂടം ചെയ്യുന്നത് സമാനതകളില്ലാത്ത അതിക്രമമാവുന്നത് അതിനു വംശീയതയിലൂന്നിയ ഉന്മൂലന ലക്ഷ്യങ്ങളുള്ളതുകൊണ്ടാണ്. ഒരു നാടിന്റെ സമൂഹത്തിന്റെ ചരിത്രമാണ് തുടച്ചുനീക്കപ്പെടുന്നത്, അവരുടെ നിലനില്‍പ്പാണ് ഇല്ലാതാവുന്നത്. അത് ഇന്ത്യയുടെ പ്രശ്‌നമാവുന്നത് ഈയൊരു തലത്തിലാണ്. അവിടെ ഫൂക്കോ പറഞ്ഞതുപോലെ അധീശത്വ ശക്തികള്‍ക്കു മുന്നില്‍ ഓര്‍മപോലും ഒരു പ്രതിരോധമുറയാവും.

---------------------------

രാജ്യത്തെ പുരാതന മസ്ജിദുകളും മറ്റു നിര്‍മിതികളും കേവലം കെട്ടിടങ്ങളാണെന്ന സമീപനം, തകര്‍ക്കാന്‍ നടക്കുന്നവര്‍ക്കു മാത്രമല്ല മുസ്‌ലിംകളിലെ ചില കൂട്ടര്‍ക്കുമുണ്ട്. യഥാര്‍ഥത്തില്‍ ഈ ചരിത്ര സ്മാരകങ്ങള്‍ രാഷ്ട്രീയവും സാമൂഹികവുമായ നിരവധി അടരുകള്‍ ചേര്‍ന്നതാണെന്ന വിവരം കുറഞ്ഞപക്ഷം പുരാവസ്തു വകുപ്പിലെ വിദഗ്ധര്‍ക്കെങ്കിലും ഉണ്ടാവണം. മാത്രവുമല്ല, ഖുത്തുബ്മിനാറോ താജ്മഹലോ ജുമാ മസ്ജിദോ കാണുമ്പോള്‍ കല, സംസ്‌കാരം, വിശ്വാസം, വികാരം, ചരിത്രം എന്നിവയുടെ സാകല്യമാണ് അവിടെ ഒരാള്‍ക്കു ദര്‍ശിക്കാനാവുക.

ഓരോ സ്മാരകങ്ങളും അതുമായി ബന്ധപ്പെട്ട സമൂഹത്തിന്റെ, സമുദായത്തിന്റെ സജീവവും അത്രതന്നെ വൈകാരികവുമായ ഓര്‍മകളാണ്. ഈ ഓര്‍മകള്‍ ഒരേസമയം അവരുടെ ചരിത്രവും സ്വത്വബോധവും രൂപപ്പെടുത്തുന്നുണ്ടെന്നു നരവംശ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതില്‍ത്തന്നെ സാമൂഹികമായ ഓര്‍മകള്‍ (ീെരശമഹ ാലാീൃ്യ) ഒരു സാമൂഹിക മൂലധനമാണെന്നും (ീെരശമഹ രമുശമേഹ) മതാധിഷ്ഠിത കേന്ദ്രങ്ങള്‍, ഓര്‍മകള്‍ അടിസ്ഥാനമാക്കിയുള്ള അസ്തിത്വം രൂപപ്പെടുത്തുന്നതില്‍ വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പറയുന്നു. അതായത്, ഒരു പുരാതന 'കെട്ടിടത്തിന്' നേരെയുള്ള ഏതൊരാക്രമണവും ആ സമുദായത്തിന്റെ ചരിത്രം ധ്വംസിക്കുന്ന, അവരുടെ നിലനില്‍പ്പുതന്നെ ഇല്ലാതാക്കുന്ന പ്രക്രിയയായാണ് മനസ്സിലാക്കേണ്ടത്.

Next Story

RELATED STORIES

Share it