Articles

കൈയേറ്റങ്ങള്‍ നാട് വാഴുന്നു

കൈയേറ്റങ്ങളുടെ കാലമാണ് ഇന്ന്. അതു പാര്‍പ്പിടങ്ങളായാലും ആരാധനാലയങ്ങളായാലും ഫാഷിസ്റ്റ് കാലത്ത് നടന്നുകൊണ്ടിരിക്കും. ഇന്ത്യയില്‍ സംഘപരിവാരത്തിന്റെ അധികാരലബ്ധിക്കു നിമിത്തമായ ബാബരി ധ്വംസനത്തിനു ശേഷം അതു കൂടുതല്‍ തീവ്രമായി തുടരുന്നതാണ് കാണുന്നത്. 1949ല്‍ കെ കെ നായരെന്ന ജില്ലാ ഭരണാധികാരിയുടെ സഹായത്താല്‍ രാമവിഗ്രഹം ബാബരി മസ്ജിദിനകത്തു കടത്തിയ ശേഷം രാമക്ഷേത്രമാണതെന്നും ആരാധനയ്ക്കു വിട്ടുതരണമെന്നും

കൈയേറ്റങ്ങള്‍ നാട് വാഴുന്നു
X

സി അബ്ദുല്‍ ഹമീദ്

കൈയേറ്റങ്ങളുടെ കാലമാണ് ഇന്ന്. അതു പാര്‍പ്പിടങ്ങളായാലും ആരാധനാലയങ്ങളായാലും ഫാഷിസ്റ്റ് കാലത്ത് നടന്നുകൊണ്ടിരിക്കും. ഇന്ത്യയില്‍ സംഘപരിവാരത്തിന്റെ അധികാരലബ്ധിക്കു നിമിത്തമായ ബാബരി ധ്വംസനത്തിനു ശേഷം അതു കൂടുതല്‍ തീവ്രമായി തുടരുന്നതാണ് കാണുന്നത്. 1949ല്‍ കെ കെ നായരെന്ന ജില്ലാ ഭരണാധികാരിയുടെ സഹായത്താല്‍ രാമവിഗ്രഹം ബാബരി മസ്ജിദിനകത്തു കടത്തിയ ശേഷം രാമക്ഷേത്രമാണതെന്നും ആരാധനയ്ക്കു വിട്ടുതരണമെന്നും ആവശ്യപ്പെട്ടു. 1986 ജനുവരി 31നു നല്‍കിയ അപേക്ഷ ഫൈസാബാദ് ജില്ലാ ജഡ്ജി കെ എന്‍ പാണ്ഡെ ഫയലില്‍ സ്വീകരിക്കുകയും പിന്നീട് ഇതിന്മേല്‍ ആരാധനയ്ക്ക് അനുമതി നല്‍കുകയും ചെയ്തു. സമാനസംഭവം തന്നെയാണ് വാരണാസി ഗ്യാന്‍വാപി പള്ളിയിലും നടന്നത്. സ്വയംഭൂ വിശേശ്വര ഭഗവാന്‍ എന്ന സംഘത്തിലെ അംഗങ്ങള്‍ 1991ല്‍ അവകാശവാദം ഉന്നയിച്ചു കേസ് കൊടുത്തെങ്കിലും അതിനു 2002 വരെ സ്റ്റേ ലഭിക്കുകയും എന്നാല്‍ ബാബരി വിധിക്കു ശേഷം 2021 ആഗസ്തില്‍ വാരണാസി സിവില്‍ കോടതി പൂജ നടത്താന്‍ അനുമതി നല്‍കുകയുമായിരുന്നു. അതിനുശേഷമാണ് വുദു ചെയ്യുന്ന ഹൗളില്‍ ശിവലിംഗം കണ്ടുവെന്നു പറഞ്ഞ് ആ ഭാഗം അടച്ചിടാനും മുസ്‌ലിംകള്‍ 20 പേര്‍ മാത്രം പള്ളിയില്‍ കയറാവൂ എന്നു വിധിക്കുകയും ചെയ്തത്.

മഥുര ഈദ്ഗാഹ് പള്ളിയില്‍ കൃഷ്ണ ജന്മഭൂമി എന്ന അവകാശവാദവുമായി 2020 സപ്തംബറിലാണ് ആറുപേര്‍ രഞ്ജന അഗ്‌നിഹോത്രി എന്ന അഭിഭാഷകന്‍ മുഖേന കോടതിയെ സമീപിക്കുന്നത്. ഇതേ ആവശ്യവുമായി ബന്ധപ്പെട്ടു നേരത്തേ ഒരു റിട്ട് സമര്‍പ്പിച്ചിരുെന്നങ്കിലും 2021 ജനുവരിയില്‍ അലഹബാദ് ഹൈക്കോടതി അതു തള്ളിയിരുന്നു. ഈ മാര്‍ച്ചില്‍ പരാതി പരിഗണനയ്‌ക്കെടുത്ത കോടതി കേസ് ജൂലൈലേക്കു മാറ്റിവച്ചിരിക്കുകയാണ്.

യുക്തിരഹിതമായ ഐതിഹ്യങ്ങളും കൊളോണിയല്‍ കെട്ടുകഥകളും അടിസ്ഥാനമാക്കി ഹിന്ദുത്വശക്തികള്‍ നല്‍കിവരുന്ന ഹരജികള്‍ സത്യത്തില്‍ ഫയലില്‍ സ്വീകരിക്കുകപോലും ചെയ്യാതെ തള്ളിക്കളയാന്‍ കോടതിക്കു സാധിക്കും. 1947 ആഗസ്ത് 15ന് ഒരു ആരാധനാലയം ആരുടെ കൈവശമാണോ അതു നിലനിര്‍ത്തണമെന്ന് 1991ല്‍ നിയമനിര്‍മാണം നടന്നതാണ്. വിചാരണപോലും നടത്താതെ തള്ളാവുന്ന ഒരു നിയമമുണ്ടായിട്ടും ഭരണഘടനാ മൂല്യങ്ങളെ അവഗണിക്കുന്നതും രാജ്യത്ത് അസ്ഥിരത ഉണ്ടാക്കുന്നതും മതന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക ഉളവാക്കുന്നതുമായ വിധികള്‍ പുറത്തുവരുന്നു. ഭരണ സംവിധാനങ്ങള്‍ ഹിന്ദുത്വവല്‍ക്കരിക്കപ്പെട്ടതോടെ ഈ പ്രവണത കൂടിവന്നു. ഹിന്ദുത്വ താല്‍പ്പര്യ സംരക്ഷണത്തിനു കോടതി നിയമത്തിന്റെ പരിരക്ഷ നല്‍കുന്നുവെന്ന അവസ്ഥ സംജാതമായി. ബാബരി മസ്ജിദിനു താഴെ 11ാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്ന കിനാതി മസ്ജിദിന്റെ ഭാഗമായ ഒരു മണ്‍കട്ട ക്ഷേത്ര അവശിഷ്ടമാണെന്നു വര്‍ഗീയവാദികള്‍ പ്രചരിപ്പിച്ചു. വാരണാസിയിലെ ജലധാരയും മറിച്ചല്ല. അവിടെ നന്ദി വിഗ്രഹം കുഴിച്ചിടാന്‍ ശ്രമിച്ചപ്പോള്‍ ജനം അതു പിടികൂടിയ സംഭവവും ഓര്‍ക്കേണ്ടതാണ്. കൈയേറ്റ ശ്രമങ്ങള്‍ തുടരുന്നതാണ് കാണുന്നത്. ഖുത്തുബ്മിനാര്‍ കഴിഞ്ഞു മധ്യപ്രദേശിലെ കമാലുദ്ദീന്‍ മസ്ജിദിലും ഇത് അവസാനിക്കില്ല. കാരണം, അസ്വസ്ഥഭരിതമായ ഒരു ഇന്ത്യയിലേ സംഘപരിവാര ഫാഷിസം നിലനില്‍ക്കൂ എന്ന് അവര്‍ക്കറിയാം.

Next Story

RELATED STORIES

Share it