Flash News

കേന്ദ്രം വിചാരിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാം; ബിജെപിയെ പഴിച്ച് ആന്റണിയും ഉമ്മന്‍ചാണ്ടിയും

കേന്ദ്രം വിചാരിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാം; ബിജെപിയെ പഴിച്ച് ആന്റണിയും ഉമ്മന്‍ചാണ്ടിയും
X


തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിലെ ബിജെപി നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ നേതാക്കളായ എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും. കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്ന് എ കെ ആന്റണി പറഞ്ഞു. ബി.ജെ.പിയുടെ നിലപാടില്‍ ആത്മാര്‍ഥതയില്ല. ശബരിമല വിഷയത്തില്‍ ബി.ജെ.പി പ്രധാനമന്ത്രിയെ കാണണമെന്നും ആന്റണി ആവശ്യപ്പെട്ടു. കേരള-കേന്ദ്ര സര്‍ക്കാരുകള്‍ ശബരിമലയെ നശിപ്പിക്കുന്നു. കേരള സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനെ അതിന്റെ വഴിക്ക് വിടണമായിരുന്നു. പൊലീസ് നടപടികള്‍ മോശമായി പോയി. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും ആന്റണി പറഞ്ഞു.
ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള സമരം നടത്തേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ തന്നെ കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് കൊണ്ടു വരാനാകും. അക്രമസമരമല്ല ബിജെപി നടത്തേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സംഘപരിവാര്‍ സമരത്തെ അപലപിച്ച് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സമരമല്ല കേന്ദ്രത്തെ കൊണ്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരികയാണ് വേണ്ടത്. അവിടെയാണ് ബിജെപി ആത്മാര്‍ത്ഥ കാണിക്കേണ്ടത്. ആക്രമണങ്ങള്‍ ബോധപൂര്‍വ്വം നടത്തി വിഷയം വഴിതിരിച്ചുവിടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it