നടിയും എംപിയുമായ സുമലതക്ക് കൊവിഡ്

സുമലത തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.

Update: 2020-07-06 14:56 GMT

ന്യൂഡല്‍ഹി: നടിയും എംപിയുമായ സുമലതാ അംബരീഷിന് കൊവിഡ് സ്ഥിരീകരിച്ചു. സുമലത തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. 'ശനിയാഴ്ച ചെറിയ തലവേദനയും തൊണ്ട വേദനയും അനുഭവപ്പെട്ടിരുന്നു. ഇന്നാണ് പരിശോധന ഫലം ലഭിച്ചത്. അത് പോസിറ്റീവ് ആണ്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണു നിര്‍ദേശം. അതിനാല്‍ ഞാന്‍ ഇപ്പോള്‍ ഹോം ക്വാറന്റീനിലാണ്'- സുമലത ട്വിറ്ററില്‍ കുറിച്ചു. ജോലിയുടെ ഭാഗമായി നിരവധി കൊവിഡ് ഹോട്‌സ്‌പോട്ടുകള്‍ സന്ദര്‍ശിക്കേണ്ടി വന്നിട്ടുണ്ടെന്നും കര്‍ണാടകയിലെ മാണ്ഡ്യ ലോക്‌സഭാംഗമായ സുമലത പറഞ്ഞു.

ജനങ്ങളുടെ അനുഗ്രഹവും തന്റെ പ്രതിരോധ ശേഷിയും കൊണ്ട് എത്രയും പെട്ടെന്ന് രോഗമുക്തി നേടുമെന്നും സുമലത പറഞ്ഞു. താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പരിശോധന നടത്തണമെന്നും സുമലത അഭ്യര്‍ഥിച്ചു.


Tags:    

Similar News