രാഹുല്‍ സ്ഥാനമൊഴിയും മുമ്പ് പാര്‍ട്ടിയിലെ വിമതന്മാരെ ഒതുക്കണമെന്ന് മൊയ്‌ലി
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളും മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലെ കൊഴിഞ്ഞു പോക്കും സൂചിപ്പിച്ച് കൊണ്ടാണ് മൊയ്‌ലി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി രാജിവയ്ക്കരുതെന്നും അഥവാ സ്ഥാനമൊഴിയുന്നുവെങ്കില്‍ അതിന് മുമ്പ് പാര്‍ട്ടിയിലെ വിമതസ്വരങ്ങളെ അടിച്ചമര്‍ത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളും മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലെ കൊഴിഞ്ഞു പോക്കും സൂചിപ്പിച്ച് കൊണ്ടാണ് മൊയ്‌ലി ഇങ്ങനെ അഭിപ്രായപ്പെട്ടത്. അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ രാഹുല്‍ തയ്യാറാവണമെന്ന് മൊയ്‌ലി പറഞ്ഞു. ഇക്കാര്യത്തില്‍ മുത്തശ്ശി ഇന്ദിരാ ഗാന്ധിയെ രാഹുല്‍ മാതൃകയാക്കണമെന്നും മൊയ്‌ലി ചൂണ്ടിക്കാട്ടി.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ രാഹുല്‍ സന്നദ്ധത പ്രകടിപ്പിട്ടിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഏകകണ്ഠമായി ഇത് തള്ളി. എന്നാല്‍, രാഹുല്‍ ഇപ്പോഴും തന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെന്നാണ് സൂചന. ഈ സമയത്ത് രാഹുല്‍ സ്ഥാനമൊഴിഞ്ഞാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതിന് അദ്ദേഹം നടത്തിയ എല്ലാ പ്രയത്‌നവും വെള്ളത്തിലാവുമെന്ന് മൊയ്‌ലി ചൂണ്ടിക്കാട്ടി.