രാഹുലിന്റെ സ്വത്ത്: ബിജെപി നേതാവിന്റെ ട്വീറ്റിന് കോണ്‍ഗ്രസ്സ് വക്താവിന്റെ ഉരുളക്ക് ഉപ്പേരി

അമിത്ഷായുടെ മകന്റെ സ്വത്ത് 2015 മുതല്‍ 16 വരേയുള്ള ഒരു വര്‍ഷം കൊണ്ട് 50 ലക്ഷത്തില്‍ നിന്ന് 80 കോടിയായി വര്‍ദ്ധിച്ചത് എങ്ങിനേയെന്ന് ആര്‍ പ്രസദാ വ്യക്തമാക്കണമെന്നും ഷമ മുഹമ്മദ് ട്വീറ്റ് ചെയ്തു.

Update: 2019-03-25 01:39 GMT



ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്വത്ത് വര്‍ദ്ധനവില്‍ സംശയം പ്രകടിപ്പിച്ച് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ആര്‍ എസ് പ്രസാദ് പോസ്റ്റ് ചെയ്ത ട്വീറ്റിന് കോണ്‍ഗ്രസ്സ് വക്താവ് ഡോ. ഷമ മുഹമ്മദിന്റെ മറുപടി. 2004 ലെ സത്യവാങ് മൂലം പ്രകാരം രാഹുലിന്റെ സ്വത്ത് 55,38,123 ലക്ഷമായിരുന്നെന്നും അത് 2009ല്‍ രണ്ട് കോടിയായി വര്‍ദ്ധിച്ചതായും 2014 ല്‍ അത് ഒമ്പത് കോടിയായി വര്‍ദ്ധിച്ചതായും പ്രസാദ് ട്വീറ്റ് ചെയ്തു. എംപി ശമ്പളം മാത്രം വരുമാന മാര്‍ഗമുള്ള രാഹുലിന്റെ സ്വത്ത് ഇത്രയധികം വര്‍ദ്ധിച്ചത് എങ്ങിനേയാണെന്നായിരുന്നു പ്രസാദിന്റെ ചോദ്യം.

വിവേകത്തോടെയുള്ള നിക്ഷേപത്തിലൂടെ 55 ലക്ഷം 10 വര്‍ഷം കൊണ്ട് ഒമ്പത് കോടിയായി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു ഷമ മുഹമ്മദിന്റെ മറുപടി. പ്രത്യേകിച്ച് 1947 മുതല്‍ സാമ്പത്തിക രംഗം മികച്ച നേട്ടം കൈവരിച്ച യുപിഎ ഭരണ കാലത്ത്. എന്നാല്‍, അമിത്ഷായുടെ മകന്റെ സ്വത്ത് 2015 മുതല്‍ 16 വരേയുള്ള ഒരു വര്‍ഷം കൊണ്ട് 50 ലക്ഷത്തില്‍ നിന്ന് 80 കോടിയായി വര്‍ദ്ധിച്ചത് എങ്ങിനേയെന്ന് ആര്‍ പ്രസദാ വ്യക്തമാക്കണമെന്നും ഷമ മുഹമ്മദ് ട്വീറ്റ് ചെയ്തു.






Tags:    

Similar News