- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹരിയാനയില്‍ മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്ന കേസ്: പോലിസ് അനാസ്ഥയില്‍ അന്വേഷണത്തിന് ഉത്തരവ്

ഛത്തീസ്ഗഢ്: ഹരിയാനയിലെ ഭീവാനിയില്‍ പശുക്കടത്താരോപിച്ച് മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്ന കേസില്‍ പോലിസുകാര്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവ്. ഹരിയാന ജിര്‍ക്ക പോലിസ് സ്‌റ്റേഷനിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (സിഐഎ) അംഗങ്ങള്‍ക്കെതിരേയാണ് അന്വേഷണം. എഎസ്പി ഉഷ കുന്ദുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. കൊല്ലപ്പെടുന്നതിന് മുമ്പ് ജുനൈദിനെയും നസീറിനെയും പോലിസ് സ്‌റ്റേഷനിലെത്തിച്ചിരുന്നുവെന്ന പ്രതി റിങ്കു സൈനിയുടെ മൊഴിയും യുവാക്കളെ പോലിസ് മര്‍ദ്ദിച്ചെന്ന കുടുംബത്തിന്റെ ആരോപണവും അന്വേഷിക്കും.
നൂഹ് ജില്ലയിലെ പോലിസ്എ സംഘം ബജ്‌റങ്ദള്‍ പ്രവര്‍ത്തകരുമായി കൂട്ടുകൂടി യുവാക്കളെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് വാഹനത്തിനുള്ളില്‍ മൃതദേഹങ്ങള്‍ കത്തിക്കുകയും ചെയ്‌തെന്നും അവര്‍ ആരോപിക്കുന്നു. യുവാക്കളെ മര്‍ദ്ദിച്ച ശേഷമാണ് പ്രതികള്‍ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് ജുനൈദിന്റെ സഹോദരന്‍ ഇസ്മായില്‍ ആരോപിച്ചിരുന്നു. നൂഹിലെ പോലിസ് ഉദ്യോഗസ്ഥര്‍ അവരെ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായില്ല. എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നുഹ് പോലിസ് സൂപ്രണ്ട് വരുണ്‍ സിംഗ്ല പ്രതികരിച്ചു.
സിഐഎ, ഫിറോസ്പൂര്‍ ജിര്‍ക്കക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍, എഎസ്പി ഉഷാ കുന്ദുവിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചു. സിഐഎ ടീമിന്റെ പങ്ക് പുറത്തുവരാന്‍ രാജസ്ഥാന്‍ പോലിസിന്റെ റിപോര്‍ട്ടിനായി കാത്തിരിക്കുകയാണ്. 'ഞങ്ങളുടെ ആളുകള്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയാല്‍, നടപടിയെടുക്കും- എസ്പി കൂട്ടിച്ചേര്‍ത്തു. എല്ലാ പ്രതികളെയും പിടികൂടുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. യുവാക്കളുടെ ഖബറിടത്തിന് സമീപം അനിശ്ചിതകാല സമരത്തിലാണ് നാട്ടുകാരും കുടുംബവും. അഞ്ചുപേരടങ്ങുന്ന സംഘമാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്നാണ് പോലിസ് പറയുന്നത്. ഇതില്‍ ഒരാളെ മാത്രമാണ് പോലിസ് അറസ്റ്റ് ചെയ്തത്.
രാജസ്ഥാനിലെ ഭരത്പൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ നാസിര്‍ (27), ജുനൈദ് (35) എന്നിവരെയാണ് ഹരിയാനയിലെ ഭീവാനിയില്‍ ചുട്ടുകൊന്ന നിലയില്‍ കണ്ടെത്തിയത്. ബജ്‌റങ്ദള്‍ പ്രവര്‍ത്തകരായ പശു സംരക്ഷകരാണ് കൊലപാതകം നടത്തിയതെന്നാണ് ആരോപണം. മര്‍ദ്ദനമേറ്റ് അവശരായ യുവാക്കളെ പോലിസ് സ്‌റ്റേഷനിലെത്തിച്ചിരുന്നുവെന്നും എന്നാല്‍ പോലിസ് അവരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്നും അറസ്റ്റിലായ റിങ്കു പോലിസിന് മൊഴി നല്‍കിയിരുന്നു. അതിനുശേഷമാണ് അവര്‍ മരിച്ചതെന്നും തുടര്‍ന്ന് പെട്രോളൊഴിച്ച് കത്തിച്ചെന്നുമാണ് റിങ്കു മൊഴി പറഞ്ഞത്.
RELATED STORIES
മുസ്‌ലിം സ്ത്രീ പുനര്‍വിവാഹം ചെയ്താല്‍ മുന്‍ ഭര്‍ത്താവ് നല്കിയ സ്ഥിരം ...
4 April 2025 9:04 AM GMTഎന്‍എച്ച് 66 ദേശീയപാത വികസനം; കോഴിക്കോട് ജലവിതരണം മുടങ്ങും
4 April 2025 8:57 AM GMTപരപ്പനങ്ങാടി മേല്പാലത്തില് ടോള്‍ പിരിവ് പുനരാരംഭിക്കുന്നു
4 April 2025 8:52 AM GMTഎമ്പുരാന് സിനിമ നിര്‍മാതാവ് ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു
4 April 2025 8:00 AM GMTകോണ്‍ഗ്രസ് എംഎല്‍എക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബിജെപി...
4 April 2025 7:55 AM GMTനടന് രവികുമാര്‍ അന്തരിച്ചു
4 April 2025 7:30 AM GMT