Big stories

കാസര്‍ഗോഡ് മണ്ഡലത്തില്‍ വ്യാപക കള്ളവോട്ട്; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് വോട്ടെടുപ്പ് കഴിഞ്ഞ പിറ്റേന്നുതന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ സുധാകരന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ദൃശ്യങ്ങളടക്കം പുറത്തുവിട്ടത്. കാസര്‍ഗോഡ് മണ്ഡലം ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ എരമം കുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാവുന്നത്.

കാസര്‍ഗോഡ് മണ്ഡലത്തില്‍ വ്യാപക കള്ളവോട്ട്; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്
X

കാസര്‍ഗോഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ കള്ളവോട്ട് നടന്നതിന്റെ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് വോട്ടെടുപ്പ് കഴിഞ്ഞ പിറ്റേന്നുതന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ സുധാകരന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ദൃശ്യങ്ങളടക്കം പുറത്തുവിട്ടത്. കാസര്‍ഗോഡ് മണ്ഡലം ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ എരമം കുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാവുന്നത്.

പിലാത്തറ എയുപി സ്‌കൂളില്‍ 19ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്യുന്ന ആറുപേരുടെ ദൃശ്യങ്ങളാണ് കാമറയില്‍ പതിഞ്ഞത്. ആളുമാറി വോട്ട് ചെയ്യുന്നതും ഒരാള്‍ രണ്ടുതവണ വോട്ടുചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. ബൂത്ത് ഏജന്റില്‍നിന്ന് കാര്‍ഡ് വാങ്ങി വോട്ടുചെയ്തശേഷം തിരികെ ഏല്‍പിക്കുന്നുമുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റു ബൂത്തിലുള്ളവര്‍ വോട്ട് ചെയ്യുന്നതും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കള്ളവോട്ട് ചെയ്തവരില്‍ സിപിഎം കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം എം പി സെലീനയും മുന്‍ പഞ്ചായത്തംഗം കെ പി സുമയ്യയുമുണ്ടെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. പ്രിസൈഡിങ് ഓഫിസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് നടന്നതെന്ന് ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആരോപിക്കുന്നു.

774ാം വോട്ടറായ പത്മിനി എന്ന സ്ത്രീ രണ്ടുതവണ വോട്ടുചെയ്യാനെത്തി. ഇവര്‍ കൈയില്‍ പുരട്ടിയ മഷി ഉടന്‍ തലയില്‍ തുടയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചെറുതാഴം പഞ്ചായത്തിലെ 50ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ 19ാം നമ്പര്‍ ബൂത്തിലെത്തി വോട്ടുചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത്തരത്തില്‍ ആറോളം പേര്‍ ഈ ഒരു ബൂത്തില്‍ മാത്രം കള്ളവോട്ടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. മറ്റൊരു സ്ത്രീ വോട്ടര്‍ ഒരുമണിക്കൂറോളം വരി നിന്ന ശേഷം വോട്ടുചെയ്യാനെത്തിയപ്പോഴാണ് തന്റെ വോട്ട് ആരോ ചെയ്‌തെന്ന് മനസ്സിലായി. തുടര്‍ന്ന് അവര്‍ക്ക് ദീര്‍ഘനേരം ബൂത്തില്‍ ഇരിക്കേണ്ടിവരികയും വോട്ടുചെയ്യാനാവാതെ മടങ്ങിപ്പോവേണ്ടിവരികയും ചെയ്തു. ഇവിടെയുള്ള പ്രദേശിക രാഷ്ട്രീയ നേതാക്കള്‍ ചട്ടവിരുദ്ധമായി ബൂത്തില്‍ കയറിനില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ് ബൂത്തില്‍ കയറി നില്‍ക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍വഴി പുറത്തുവന്ന സാഹചര്യത്തില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ റിട്ടേണിങ് ഓഫിസര്‍മാരോട് റിപോര്‍ട്ട് തേടി. കണ്ണൂര്‍, കാസര്‍ഗോഡ് കലക്ടര്‍മാരോട് വിശദീകരണം തേടിയത്. ഗുരുതരമായ സംഭവമാണ് നടന്നതെന്നും കള്ളവോട്ട് നടന്നതായി ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വ്യക്തമാക്കി.

Next Story

RELATED STORIES

Share it