- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയില്‍ ദാരിദ്ര്യം കുറവുള്ള സംസ്ഥാനം കേരളം; കൂടുതല്‍ ദരിദ്രര്‍ ബീഹാര്‍, ജാര്‍ഖണ്ഡ്, യുപി സംസ്ഥാനങ്ങളില്‍
നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരം ഏറ്റവും ദാരിദ്ര്യം കുറവ് കേരളത്തിലാണ് 0.71 ശതമാനം മാത്രമാണ് കേരളത്തിലെ ദരിദ്രരുടെ നിരക്ക്. എന്നാല്‍ ബിഹാറിലെ 51.91 ശതമാനം പേര്‍ ദരിദ്രരാണ്. ജാര്‍ഖണ്ഡില്‍ 42.16 ശതമാനവും ഉത്തര്‍പ്രദേശില്‍ 37.79 ശതമാനവും പേര്‍ ദാരിദ്ര്യം അനുഭവിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദാരിദ്ര്യാവസ്ഥ എറ്റവും കുറവുള്ള സംസ്ഥാനം കേരളമെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ ദരിദ്രരുള്ളത് ബീഹാര്‍, ജാര്‍ഖണ്ഡ്, യുപി സംസ്ഥാനങ്ങളില്‍. നീതി ആയോഗ് നടത്തിയ സര്‍വേപ്രകാരമാണ് ഈ റിപ്പോര്‍ട്ട്. നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരം ഏറ്റവും ദാരിദ്ര്യം കുറവ് കേരളത്തിലാണ് 0.71 ശതമാനം മാത്രമാണ് കേരളത്തിലെ ദരിദ്രരുടെ നിരക്ക്. എന്നാല്‍ ബിഹാറിലെ 51.91 ശതമാനം പേര്‍ ദരിദ്രരാണ്. ജാര്‍ഖണ്ഡില്‍ 42.16 ശതമാനവും ഉത്തര്‍പ്രദേശില്‍ 37.79 ശതമാനവും പേര്‍ ദാരിദ്ര്യം അനുഭവിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശ് 36.65 ശതമാനവുമായി സൂചികയില്‍ നാലാം സ്ഥാനത്താണ്. 32.67 ശതമാനമുള്ള മേഘാലയ അഞ്ചാം സ്ഥാനത്താണ്. ഗോവ (3.76 ശതമാനം), സിക്കിം (3.82 ശതമാനം), തമിഴ്‌നാട് (4.89 ശതമാനം), പഞ്ചാബ് (5.59 ശതമാനം) എന്നിവയാണ് ദാരിദ്ര്യം കുറവുള്ള മറ്റ് സംസ്ഥാനങ്ങള്‍. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി (27.36 ശതമാനം), ജമ്മു കശ്മീര്‍, ലഡാക്ക് (12.58), ദാമന്‍ & ദിയു (6.82 ശതമാനം), ചണ്ഡീഗഡ് (5.97 ശതമാനം) എന്നിവയാണ് ദരിദ്ര്യമുള്ള പ്രദേശങ്ങള്‍. പുതുച്ചേരിയിലാണ് ദാരിദ്ര്യം കുറവ് 1.72 ശതമാനം. ലക്ഷദ്വീപ് (1.82 ശതമാനം), ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍ (4.30 ശതമാനം) എന്നിങ്ങനെയാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ്് ഇനിഷ്യേറ്റീവും യുഎന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമും വികസിപ്പിച്ച ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട രീതിശാസ്ത്രത്തിലൂടെയാണ് ഇന്ത്യയിലെ ദാരിദ്ര്യ സൂചിക കണക്കാക്കിയത്. പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗര്‍ഭകാല പരിചരണം, സ്‌കൂള്‍ വിദ്യാഭ്യാസം, സ്‌കൂള്‍ ഹാജര്‍, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിങ്ങനെ 12 ഘടകങ്ങള്‍ പരിശോധനാവിധേയമാക്കിയ ശേഷമാണ് ദാരിദ്ര്യ സൂചിക തയ്യാറാക്കുന്നത്.
RELATED STORIES
അഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണത്തില്‍ 15 മരണം; തിരിച്ചടിക്കൊരുങ്ങി...
25 Dec 2024 6:21 AM GMTദത്തെടുത്ത ആണ്മക്കളെ പീഡിപ്പിച്ചു; പുരുഷ പങ്കാളികള്‍ക്ക് 100 വര്‍ഷം...
24 Dec 2024 9:31 AM GMTതുര്‍ക്കിയിലെ ആയുധ ഫാക്ടറിയില്‍ സ്ഫോടനം: 12 മരണം
24 Dec 2024 8:50 AM GMTഅധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ 27 ദിവസം; 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ...
24 Dec 2024 2:15 AM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTഅസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT